മക്കൾ സാക്ഷി; സണ്ണി ലിയോൺ 'വീണ്ടും' വിവാഹിതയായി

നിഹാരിക കെ എസ്|
ബോളിവുഡ് താരം സണ്ണി ലിയോണി വീണ്ടും വിവാഹിതയായി. ഭർത്താവ് ഡാനിയൽ വെബർ തന്നെയാണ് വരൻ. 13 വർഷം നീണ്ട ദാമ്പത്യത്തിനൊടുവിൽ വീണ്ടും വിവാഹം കഴിക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു. മക്കളെ സാക്ഷി നിർത്തിയായിരുന്നു വിവാഹം. മാലിദ്വീപിൽ നടന്ന ആഘോഷങ്ങളുടെ ചിത്രം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

'ദൈവത്തിന്റേയും സുഹൃത്തുക്കളുടേയും കുടുംബത്തിന്റേയും മുന്നിൽവെച്ചായിരുന്നു ഞങ്ങളുടെ ആദ്യവിവാഹം. ഇത്തവണ ഞങ്ങൾ അഞ്ച് പേർ മാത്രം. ഞങ്ങൾക്കിടയിൽ ഒരുപാട് സ്നേഹവും സമയവും. എന്നും നിങ്ങൾ എന്റെ ജീവിതത്തിലെ പ്രണയമായി നിലനിൽക്കും', വിവാഹ ചിത്രത്തോടൊപ്പം നടി കുറിച്ചു.

ഒക്ടോബർ 31നാണ് ചടങ്ങുകൾ നടന്നത്. വിവാഹ മോതിരം നൽകി ഡാനിയൽ സണ്ണിയ്ക്ക് സർപ്രൈസ് ഒരുക്കി. വെള്ള നിറത്തിലുള്ള കസ്റ്റം-മെയ്ഡ് ഗൗൺ ധരിച്ചാണ് സണ്ണി ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. 2011ലാണ് ഡാനിയൽ വെബറിനെ സണ്ണി വിവാഹം ചെയ്യുന്നത്. 2017ൽ സണ്ണി ലിയോണിയും ഡാനിയൽ വെബ്ബറും ചേർന്ന് ​ഒന്നര വയസ്സു പ്രായമുള്ള നിഷയെ ദത്തെടുത്തു. നിഷയെ കൂടാതെ വാടക ഗർഭപാത്രത്തിലൂടെ സ്വന്തമാക്കിയ രണ്ടു ആൺകുട്ടികളും ഈ ദമ്പതികൾക്കുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :