ബോറടിച്ചപ്പോള്‍ മൊട്ടയടിച്ച് രഞ്ജിനി ഹരിദാസ്, പുതിയ മാറ്റം വിശ്വസിക്കാനാവാതെ ആരാധകര്‍, ചിത്രം വൈറലാകുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 22 മെയ് 2021 (13:58 IST)

ഞെട്ടിച്ച് രഞ്ജിനി ഹരിദാസ്. മൊട്ടയടിച്ചുള്ള താരത്തിനെ പുതിയ ലുക്ക് ശ്രദ്ധ നേടുന്നു. രഞ്ജിനിക്ക് ഇതെന്തുപറ്റി എന്നാണ് മിക്കവരും ചോദിക്കുന്നത്. ബോറടിച്ചു എന്ന ക്യാപ്ഷനോടുകൂടിയാണ് പുതിയ പോസ്റ്റ്. നിമിഷനേരം കൊണ്ട് തന്നെ ചിത്രം വൈറലായി. കൃഷ്ണപ്രഭ, രഞ്ജിനി ജോസ് അടക്കമുള്ള സുഹൃത്തുക്കളെയും രഞ്ജിനിയുടെ പോസ്റ്റ് ഞെട്ടിച്ചു.

ഈ മാറ്റം വിശ്വസിക്കാനാവുന്നില്ല എന്നാണ് ഭൂരിഭാഗം ആളുകളും ചിത്രം കണ്ടശേഷം കുറിച്ചത്. ബോള്‍ഡ് ലുക്ക്,ന്യൂ ലുക്ക്, പിക് ഓഫ് ദ ഡേ, ജോബ് ലെസ്, ഹെയര്‍ റ്റുഡേ ഗോണ്‍ റ്റുമാറോ, എന്നീ ഹാഷ്ടാഗുകളിലാണ് രഞ്ജിനി ഹരിദാസ് ചിത്രം പങ്കു വെച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :