കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 10 ജനുവരി 2022 (09:06 IST)
കള്ളന്‍ ഡിസൂസ, മോഹന്‍ ലാലിനൊപ്പം ബ്രോ ഡാഡി, മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വ്വം തുടങ്ങിയ ചിത്രങ്ങളാണ് സൗബിന്റെ റിലീസിന് എത്താനിരിക്കുന്നത്. നിലവില്‍ നടന്‍ വെള്ളരിക്കാപ്പട്ടണം എന്ന മഞ്ജുവാര്യര്‍ ചിത്രത്തില്‍ അഭിനയിച്ചു വരികയാണ്.
മമ്മൂട്ടിയുടെ സിബിഐ 5ലും സൗബിന്‍ ഉണ്ട്.വെള്ളരിക്കാപ്പട്ടണം പൂര്‍ത്തിയാക്കിയശേഷം നടന്‍ സിബിഐ 5യില്‍ ജോയിന്‍ ചെയ്യും. അതിനു ശേഷം ദുല്‍ഖറിനൊപ്പം താന്‍ രണ്ടാമതായി സംവിധാനം ചെയ്യുന്ന ഓതിരം കടകം ചിത്രീകരണത്തിലേക്ക് സൗബിന്‍ കടക്കും.