രഞ്ജിനിയുടെ ഫോട്ടോഗ്രാഫറായി അമ്മ,മെലിഞ്ഞ് സുന്ദരിയായെന്ന് ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 27 ഓഗസ്റ്റ് 2021 (17:19 IST)

മലയാളത്തിലെ സെലിബ്രിറ്റി അവതാരകരില്‍ ഒരാളാണ് രഞ്ജിനി ഹരിദാസ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ഓരോ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഓണാഘോഷ സമയത്തെ എടുത്ത നടിയുടെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
ഈ ചിത്രങ്ങള്‍ക്ക് ഒരു പ്രത്യേകത കൂടിയുണ്ട് .രഞ്ജിനിയുടെ അമ്മയാണ് ഫോട്ടോഗ്രാഫര്‍.അമ്മയ്ക്കും ഫൊട്ടോ പകര്‍ത്താന്‍ അറിയാമെന്ന് പറഞ്ഞുകൊണ്ടാണ് തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നടി പങ്കുവെച്ചത്.
മഞ്ഞ സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് രഞ്ജിനിയെ കാണാനാകുന്നത്.
രഞ്ജിനി മെലിഞ്ഞ് സുന്ദരിയായെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :