അനുബന്ധ വാര്‍ത്തകള്‍
- മാസ ശമ്പളമില്ല; ചെലവിനുള്ളതല്ലാതെ പെട്ടെന്നെടുക്കാൻ കാശില്ല, സ്കൂട്ടർ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; അഭിനന്ദനപ്രവാഹം
- ‘സംഭവങ്ങളെ കുറിച്ച് അറിയില്ല, എങ്കിലും മാപ്പ് ചോദിക്കുന്നു’ - ജൂറി ചെയർമാനോട് ക്ഷമ ചോദിച്ച് മമ്മൂട്ടി
- സംഘി ആയാലേ അവാർഡ് കൊടുക്കുകയുള്ളു എന്നാണോ? അടുത്ത വർഷം പെടാപാട് പെടും! - രാജയുടെ യുദ്ധം കമ്പനി കാണാൻ കിടക്കുന്നതേ ഉള്ളു !
- ദേശീയ അവാര്‍ഡില്‍ മമ്മൂട്ടിയെ തഴഞ്ഞു, ‘അമുദവ’നെ ജൂറി കണ്ടില്ല; അവാര്‍ഡില്‍ മായമോ?
- വാത്സല്യത്തിലെ രാഘവന് നായര്‍ മീശപിരിച്ചു, ഷാജി കൈലാസ് പറഞ്ഞു - “സ്റ്റാര്‍ട്ട് ക്യാമറ, ആക്ഷന്‍...”
'മമ്മൂട്ടി മാപ്പ്ചോദിച്ചു'; വിവാദം ഇരട്ടിയായി; പോസ്റ്റുകൾ പിൻവലിച്ച് തടിയൂരി ജൂറി അധ്യക്ഷൻ
നടൻ മമ്മൂട്ടിയെ ദേശീയ പുരസ്ക്കാര നിർണയത്തിൽ നിന്ന് തഴഞ്ഞതിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം തുടരുകയാണ്.
നടൻ മമ്മൂട്ടിയെ ദേശീയ പുരസ്ക്കാര നിർണയത്തിൽ നിന്ന് തഴഞ്ഞതിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം തുടരുകയാണ്. ഇതിനിടയിൽ തന്റെ ഭാഗം ന്യായീകരിച്ചും മമ്മൂട്ടി മാപ്പ് പറഞ്ഞെന്ന് വ്യക്തമാക്കിയും പുരസ്ക്കാര നിർണയ സമിതി അധ്യക്ഷനും ബോളിവുഡ് സംവിധായകനുമായ രാഹുൽ റവെയിൽ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത് വിവാദം ഇരട്ടിയാക്കി.
ജൂറി അധ്യക്ഷൻ തന്നെ അവാർഡ് നിർണയ വിവരങ്ങൾ പരസ്യപ്പെടുത്തിയതിനെതിരെ വ്യാപകരീതിയിൽ ചോദ്യമുയർന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയുമായി ബന്ധപ്പെട്ട് റവെയ്‌ൽ സോഷ്യൽമീഡിയായിൽ പങ്കുവച്ച രണ്ട് പോസ്റ്റുകളും പിൻവലിച്ചു.
അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിൽ നിന്ന് പേരൻപ് സിനിമയെ തള്ളുമെന്ന് മമ്മൂട്ടി ഫാൻസ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അവർ പുരസ്ക്കാര നിർണ്ണയ സമിതിക്കെതിരെ പ്രതിഷേധം ആരംഭിച്ചു. പ്രതിഷേധം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്തോടെ മറുപടിയുമായി രാഹുൽ റവെയിൽ ഫേസ്‌ബുക്കിൽ കുറിപ്പിട്ടു.