സംഘി ആയാലേ അവാർഡ് കൊടുക്കുകയുള്ളു എന്നാണോ? അടുത്ത വർഷം പെടാപാട് പെടും! - രാജയുടെ യുദ്ധം കമ്പനി കാണാൻ കിടക്കുന്നതേ ഉള്ളു !

Last Modified ശനി, 10 ഓഗസ്റ്റ് 2019 (11:16 IST)
ദേശീയ തലത്തിൽ നിന്നും ഇത്തവണയും മലയാളാത്തിന്റെ മഹാനടൻ തഴയപ്പെട്ടു. ഇതാദ്യമായിട്ടല്ല അദ്ദേഹത്തെ ലോബി തഴയുന്നത്. എന്നാൽ, ഇത്തവണത്തേതിനു പിന്നിൽ രാഷ്ട്രീയമാണെന്ന് വ്യക്തമാണ്. തമിഴ് സിനിമയോടുള്ള നോർത്തിന്ത്യൻ ലോബികളുടെ അവഗണന ഇന്നും ഇന്നലേയും തുടങ്ങിയതല്ല.

സിനിമയിലും രാഷ്ട്രീയം കലർത്തുമ്പോൾ അവഗണന ആവർത്തിക്കുകയേ ഉള്ളു. മമ്മൂട്ടിയെന്ന മനുഷ്യനെ തളർത്താൻ തന്നെ അവർ ശ്രമിക്കും. അതിനു അയാളുടെ പേരും, രാഷ്ട്രീയ നിലപാടും ഒരു കാരണമായി മാറിയിട്ടുണ്ടെന്നത് സത്യം. മികച്ച നടനുള്ള പുരസ്കാരം ഇത്തവണ രണ്ടുപേര്‍ക്കാണ് - ഉറിയിലെ അഭിനയത്തിന് വിക്കി കൌശലിനും അന്ധാദൂനിലെ പ്രകടനത്തിന് ആയുഷ്മാന്‍ ഖുറാനയ്ക്കും.

പേരന്‍‌പ് എന്ന ചിത്രത്തിലെ അമുദവന്‍ എന്ന കഥാപാത്രത്തിന് മുമ്പില്‍ നില്‍ക്കാന്‍ ശേഷിയുള്ളവയാണോ അവാര്‍ഡ് ലഭിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ എന്ന് ചോദ്യച്ചാൽ ആ മൂന്ന് ചിത്രങ്ങളും കണ്ടവർ ‘നോ’ എന്നേ പറയൂ. എന്നാൽ, അടുത്ത വർഷം നോർത്തിന്ത്യൻ ലോബി കഷ്ടപ്പെടുമെന്ന് ഉറപ്പാണ്.

തെലുങ്ക് ചിത്രം യാത്ര, മലയാളം മാമാങ്കം, എന്നീ ചിത്രങ്ങളിലെ വ്യത്യസ്ത കഥാപാത്രങ്ങളെ ഉള്ളിലേക്ക് ആവാഹിച്ച മമ്മൂട്ടിയെന്ന നടൻ അടുത്ത വർഷം വൻ വെല്ലുവിളിയാണ് ലോബിക്ക് മുന്നിലേക്ക് ഉയർത്തുന്നത്. മൂന്ന് ചിത്രങ്ങളിലൂടെ മമ്മൂട്ടി ഉയർത്തുന്ന വെല്ലുവിളിയെ നേരിടാൻ നോർത്തിന്ത്യൻ ലോബിക്ക് കഴിയുമോ എന്ന് കാത്തിരുന്ന് കാണാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :