അനുബന്ധ വാര്‍ത്തകള്‍
- പ്രഭാസിന്റെ 'രാധേ ശ്യാം' ടീസർ വാലന്റൈൻസ് ദിനത്തിൽ ?
- പ്രഭാസ് നായകനാകുന്ന ആദിപുരുഷിന്റെ സെറ്റില്‍ തീപിടുത്തം
- പ്രഭാസിന്റെ 'ആദിപുരുഷ്' ല്‍ ഹേമമാലിനിയും!
- പ്രഭാസിന്റെ 'ആദിപുരുഷ്' 5 ഭാഷകളില്‍, ബജറ്റ് 400 കോടി; അവതാറിന്റെ സാങ്കേതികവിദഗ്ധര്‍ എത്തും !
- പ്രശാന്ത് നീൽ-പ്രഭാസ് ചിത്രം സലാറിൽ മോഹൻലാലും? പ്രതിഫലമായി വാങ്ങുന്നത് വലിയ തുക
'രാധേ ശ്യാം' 'ടീസര്‍' ചിത്രീകരിച്ചത് 1.6 കോടി ചെലവിട്ട്, അധികമാരും അറിയാത്ത വിവരങ്ങള്‍ ഇതാ!
പ്രഭാസിന്റെ രാധേ ശ്യാം റിലീസിന് ഒരുങ്ങുകയാണ്. പ്രണയദിനത്തില്‍ പുറത്തുവന്ന ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. റൊമാന്റിക് മൂഡില്‍ ചിത്രീകരിച്ച രംഗമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഒരു റെയില്‍വേ സ്റ്റേഷനിലെ ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നുവരുന്ന പ്രഭാസ് നായിക കഥാപാത്രമായ പൂജ ഹെഡ്ജിനെ വിളിക്കുന്ന ടീസര്‍ രംഗം ഷൂട്ട് ചെയ്യാന്‍ ചെലവായത് കോടികള്‍.
മുമ്പ് ഈ രംഗം ഇറ്റലിയില്‍ ചിത്രീകരിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കൊറോണ പശ്ചാത്തലത്തില്‍ ഹൈദരാബാദില്‍ സെറ്റ് ഇട്ടാണ് അണിയറ പ്രവര്‍ത്തകര്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്.ടീസറില്‍ കാണുന്ന റെയില്‍വേ സ്റ്റേഷന് പൂര്‍ണമായും സെറ്റ് ഇട്ടതാണ്.അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ചിത്രീകരിച്ച രംഗത്തിനായി 1.6 കോടി രൂപയോളം ചെലവായി എന്നാണ് റിപ്പോര്‍ട്ടുകള്‍.
കലാസംവിധായകന്‍ രവീന്ദര്‍ റെഡ്ഡിയും സംഘവും ദിവസങ്ങളോളം കഷ്ടപ്പെട്ടാണ് ഈ റെയില്‍വേ സ്റ്റേഷന് ഒരുക്കിയത്. ഇതിനുപിന്നില്‍ 250ഓളം കലാകാരന്മാര് പ്രവര്‍ത്തിച്ചു. 30 ദിവസം കൊണ്ടാണ് ഇത്തരത്തിലൊരു സ്റ്റേഷന് അണിയറ പ്രവര്‍ത്തകര്‍ നിര്‍മ്മിച്ചത്.