അനുബന്ധ വാര്‍ത്തകള്‍
- പ്രഭാസ് നായകനാകുന്ന ആദിപുരുഷിന്റെ സെറ്റില്‍ തീപിടുത്തം
- പ്രഭാസിന്റെ 'ആദിപുരുഷ്' ല്‍ ഹേമമാലിനിയും!
- ശ്രുതിഹാസനും അമല പോളും പ്രധാനവേഷങ്ങളിൽ, നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രം ഫെബ്രുവരി 19ന്
- പ്രഭാസിന്റെ 'ആദിപുരുഷ്' 5 ഭാഷകളില്‍, ബജറ്റ് 400 കോടി; അവതാറിന്റെ സാങ്കേതികവിദഗ്ധര്‍ എത്തും !
- മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' റിലീസിന്, ടീസർ ജനുവരി 14ന്
പ്രഭാസിന്റെ 'രാധേ ശ്യാം' ടീസർ വാലന്‍റൈൻസ് ദിനത്തിൽ ?
പ്രഭാസിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാധേ ശ്യാം. വാലന്റൈൻസ് ദിനത്തിൽ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങും എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഫെബ്രുവരി 14 ന് പുറത്തുവരുന്ന ടീസറിനൊപ്പം ചിത്രത്തിന്റെ റിലീസ് തീയതിയും പുറത്തുവരും. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇല്ലെങ്കിലും, ആരാധകർ പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിൽ പോസ്റ്ററും കഴിഞ്ഞ ജൂലൈയിൽ പുറത്തു വന്നിരുന്നു. രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന സിനിമ ഏകദേശം രണ്ട് വർഷത്തോളമായി നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 2020 മെയ് മാസത്തിൽ ചിത്രീകരണം പൂർത്തിയാക്കേണ്ടയിരുന്ന ചിത്രം കോവിഡ് വ്യാപനത്തെ തുടർന്ന് നീളുകയായിരുന്നു. 2020 നവംബറിൽ ഷൂട്ടിങ് പുനരാരംഭിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ബാക്കിയുള്ള ഭാഗങ്ങൾ പൂർത്തിയാക്കാൻ ടീമിനായി.
അതേസമയം പ്രഭാസ് സലാർ ചിത്രീകരണത്തിലാണ്. പ്രശാന്ത് നീൽ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സംവിധായകനായ നാഗ് അശ്വിന്റെ സയൻസ് ഫിക്ഷൻ ചിത്രവും നടന് മുമ്പിലുണ്ട്. 2021 ന്റെ രണ്ടാം പകുതിയിൽ ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത. ആരാധകർ ആകാംക്ഷയോടെ നോക്കിക്കാണുന്ന ആദിപുരുഷ് എന്ന 3 ഡി ചിത്രവും ഒരുങ്ങുകയാണ്.
അടുത്ത ലേഖനം