2022 പകുതിയോടെ 'എമ്പുരാന്‍' ഷൂട്ടിംഗ് ആരംഭിക്കും, പുതിയ വിവരങ്ങള്‍ ഇതാ !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 18 ഫെബ്രുവരി 2021 (12:57 IST)

സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മോഹന്‍ലാലിന്റെ എമ്പുരാനായി.'ലൂസിഫറിന്റെ' വന്‍ വിജയത്തിന് ശേഷം രണ്ടാം ഭാഗം പ്രഖ്യാപിച്ചതു മുതല്‍ എല്ലാവരും ആവേശത്തിലാണ്.ഈ വര്‍ഷം ഷൂട്ടിംഗ് ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്ന ചിത്രം നിലവിലെ സാഹചര്യത്തില്‍ 2022 ലേക്ക് മാറ്റിയിരിക്കുകയാണ്.സ്‌ക്രിപ്റ്റ് വര്‍ക്കുകളുടെ തിരക്കിലാണ് മുരളി ഗോപി.2022 പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കാനാണ് സാധ്യതയെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. മാത്രമല്ല ലൂസിഫറിനേക്കാള്‍ വലിയ ബഡ്ജറ്റില്‍ ആയിരിക്കും ചിത്രം നിര്‍മ്മിക്കുക എന്നാണ് അറിയാന്‍ കഴിയുന്നത്.

സ്റ്റീഫന്‍ നെടുമ്പള്ളിയില്‍ നിന്ന് ഖുറേഷി അബ്രാം എന്ന ഡോണ്‍ ആയിട്ടായിരിക്കും മോഹന്‍ലാല്‍ ചിത്രത്തിലുടനീളം പ്രത്യക്ഷപ്പെടുക. ലൂസിഫര്‍ അവസാനിച്ചത് ഇതിനുള്ള സൂചന നല്‍കിക്കൊണ്ടാണ്. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങി പ്രമുഖ താരങ്ങള്‍ രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അദ്ദേഹം സയീദ് മസൂദ് എന്ന കഥാപാത്രമായി രണ്ടാംഭാഗത്തിലും എത്തുമെന്നാണ് വിവരം.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :