ശ്രീനു എസ്|
Last Modified ചൊവ്വ, 2 ഫെബ്രുവരി 2021 (13:54 IST)
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍താരം പ്രഭാസിന്റെ ആദിപുരുഷില്‍ താരറാണി ഹേമമാലിനിയും. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസ് രാമനായിട്ടാണ് വേഷമിടുന്നത്. സെയ്ഫ് അലി ഖാന്‍ രാവണനായിട്ടും വേഷമിടുന്നു. രാമന്റെ മാതാവ് കൗസല്യയുടെ വേഷമാണ് ഹേമമാലിനിക്ക് പറഞ്ഞിരിക്കുന്നത്. അവതാര്‍, സ്റ്റാര്‍ വാര്‍ എന്നീ സിനിമകളില്‍ ജോലിചെയ്ത ടെക്‌നീഷ്യന്‍മാരുമായി സംവിധായകന്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.
2022 ആഗസ്റ്റ് 11നാണ് സിനിമ റിലീസ് ചെയ്യുന്നതിനായി നിശ്ചയിച്ചിരിക്കുന്നത്. ഭൂഷണ്‍ കുമാര്‍, കൃഷണ്‍ കുമര്‍, പ്രസാദ് സുധര്‍, രാജേഷ് നായര്‍ എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്.