പ്രശാന്ത് നീൽ-പ്രഭാസ് ചിത്രം സലാറിൽ മോഹൻലാലും? പ്രതിഫലമായി വാങ്ങുന്നത് വലിയ തുക

അഭിറാം മനോഹർ| Last Modified ശനി, 12 ഡിസം‌ബര്‍ 2020 (15:21 IST)
കെജിഎഫ് എന്ന വൻ വിജയമായ ചിത്രത്തിന് ശേഷം ഒരുക്കുന്ന പ്രഭാസ് ചിത്രമായ സലാറിൽ മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ ഭാഗമാകുന്നു. ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെയാകും മോഹൻലാൽ അഭിനയിക്കുക എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗോഡ് ഫാദർ റോളിലേക്കാണ് മോഹൻലാലിനെ പരിഗണിക്കുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ലെങ്കിലും മോഹൻലാൽ ചിത്രത്തിൽ ഭാഗമാകുന്നു എന്ന തരത്തിലാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 20 കോടിയോളം രൂപയാണ് ചിത്രത്തിൽ മോഹൻലാലിനായി വാഗ്‌ദാനം ചെയ്‌ത്രിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :