അനുബന്ധ വാര്‍ത്തകള്‍
- അന്ന് വന്ദനയ്ക്ക് വേണ്ടി തെരുവില്‍ വാദിച്ചു, ഇന്ന് സ്ത്രീധനത്തിന്റെ പേരില്‍ സുഹൃത്തിന്റെ മരണത്തിനു ഉത്തരവാദി; ഇതാണ് ഡോക്ടര്‍ റുവൈസ്
- പത്തനംതിട്ടയില്‍ കലോത്സവത്തിന്റെ പരിശീലനം കഴിഞ്ഞ് മടങ്ങിയ ഒന്‍പതാം ക്ലാസുകാരിയെ കടന്നുപിടിച്ച 54കാരന് അറസ്റ്റില്‍
- റാഷിദ് ഖാനെല്ലാം പിന്നിൽ, ടി20യിൽ ബൗളർമാരുടെ പട്ടികയിൽ ഒന്നാം റാങ്കിലെത്തി രവി ബിഷ്ണോയി
- ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവം: മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കും
- ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ക്കുള്ള ജിഎസ്ടി: നിയമ ഭേദഗതിക്ക് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം
സലാറിന് ശേഷം 'കെജിഎഫ്' സംവിധായകന്റെ പുത്തന്‍ സിനിമ,'എന്‍.ടി.ആര് 31'അപ്ഡേറ്റ് കൈമാറി പ്രശാന്ത് നീല്‍
കെജിഎഫ് സംവിധായകന് പ്രശാന്ത് നീല്‍ തെലുങ്ക് താരം ജൂനിയര്‍ എന്‍ടിആറുമായി ഒന്നിക്കുന്ന ചിത്രത്തിന് എന്‍.ടി.ആര് 31 എന്നാണ് പേരിട്ടിരിക്കുന്നത്.ജൂനിയര്‍ എന്‍ടിആറിന്റെ മുപ്പത്തിയെട്ടാം ജന്മദിനത്തോടനുബന്ധിച്ച് സിനിമ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ കൈമാറിയിരിക്കുകയാണ് പ്രശാന്ത് നീല്‍.
സലാറിന് ശേഷം എന്‍.ടി.ആര് 31 ജോലികളില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രശാന്ത് നീല്‍ ശ്രമിക്കുക.'എന്‍.ടി.ആര് 31' 2024 ന്റെ പകുതിയോടെ ചിത്രീകരണം ആരംഭിക്കുമെന്നും സംവിധായകന് പറഞ്ഞു.
'സലാറിന് ശേഷം ഞാന്‍ ചെയ്യുന്ന ചിത്രമായിരിക്കും എന്‍.ടി.ആര് 31. 2024 പകുതിയോടെയാവും ചിത്രീകരണം ആരംഭിക്കുക. അമിതാഭ് ബച്ചന് ചിത്രങ്ങള്‍ കണ്ടാണ് വളര്‍ന്നത്. എന്നെങ്കിലുമൊരിക്കല്‍ അദ്ദേഹത്തിന് ആക്ഷനും കട്ടും പറയണം. എന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹം സമ്മതംമൂളുമെന്നാണ് കരുതുന്നത്',- പ്രശാന്ത് നീല്‍ പറഞ്ഞു.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത 'സലാര്‍' ഡിസംബര്‍ 22ന് തിയറ്ററുകളില്‍ എത്തും.