റാഷിദ് ഖാനെല്ലാം പിന്നിൽ, ടി20യിൽ ബൗളർമാരുടെ പട്ടികയിൽ ഒന്നാം റാങ്കിലെത്തി രവി ബിഷ്ണോയി

അഭിറാം മനോഹർ| Last Modified ബുധന്‍, 6 ഡിസം‌ബര്‍ 2023 (20:17 IST)
ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാമതെത്തി ഇന്ത്യന്‍ യുവതാരം രവി ബിഷ്‌ണോയ്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ അഞ്ച് മത്സരങ്ങളില്‍ നിന്നും 9 വിക്കറ്റുകളാണ് ഇന്ത്യന്‍ യുവതാരം നേടിയതോടെ. ഇതോടെ 699 പോയിന്റ് നേടി താരം ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു. 692 പോയിന്റുകളുമായി അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് പട്ടികയില്‍ രണ്ടാമതുള്ളത്.

ശ്രീലങ്കയുടെ വാാനിന്ദു ഹസരങ്ക, ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദ്, ശ്രീലങ്കയുടെ തന്നെ മഹീഷ തീക്ഷണ എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റ് ബൗളര്‍മാര്‍. ബാറ്റര്‍മാരില്‍ ഇന്ത്യന്‍ നായകനായ സൂര്യകുമാര്‍ യാദവ് തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ പരിക്ക് മൂലം വിട്ടുനിന്നെങ്കിലും ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്നാം സ്ഥാനത്താണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :