സംവിധായകൻ ശ്രീകുമാറിന്റെ വീട്ടിൽ പൊലീസ് റെയ്ഡ്

ചിപ്പി പീലിപ്പോസ്| Last Modified വെള്ളി, 29 നവം‌ബര്‍ 2019 (15:23 IST)
നടി പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകൻ ശ്രീകുമാർ മേനോന്റെ വീട്ടിൽ പൊലീസ് റെയ്ഡ്. ശ്രീകുമാറിന്റെ പാലക്കാടുള്ള വീട്ടിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് ശ്രീകുമാറിനെ അടുത്തയാഴ്ച ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്.

സിനിമയുടെ കേക്ക് മുറിക്കൽ സംഭവത്തിനിട ശ്രീകുമാർ മേനോൻ കയർത്തു സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നതാണ് മഞ്ജുവിന്റെ പ്രധാന പരാതി. ശ്രീകുമാര്‍ മേനോന്‍ തനിക്കെതിരെ ദുഷ്പ്രചരണം നടത്തുകയാണ്. ശ്രീകുമാര്‍ മേനോന്‍ സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി.

ശ്രീകുമാര്‍ മേനോന്റെ പുഷ് എന്ന പരസ്യകമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഈ കരാറില്‍ നിന്നും പിന്മാറിയതോടെയാണ് തനിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയത്. കരിയറിനേയും വ്യക്തിജീവിതത്തേയും അപമാനിക്കാനാണ് ശ്രീകുമാര്‍ മേനോന്‍ ശ്രമിച്ചതെന്നും മഞ്ജു അന്വേഷണ സംഘത്തിന്റെ മുമ്പാകെ ആവര്‍ത്തിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :