1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Director Vinayan against Shane Nigam

ദിലീപ് അന്ന് എന്നെ ഒതുക്കി, പക്ഷേ ഷെയിൻ അത്രയും വളർന്നിട്ടില്ല: വിനയൻ

ദിലീപ്
വെയിൽ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്കൊടുവിൽ യുവനടൻ ഷെയ്ൻ നിഗത്തെ വിലക്കിയ നിർമാതാക്കളുടെ സംഘടനയുടെ തീരുമാനത്തെ പിന്തുണച്ച് സംവിധായകൻ വിനയൻ. ഷെയിൻ കാണിച്ചത് ശരിയായില്ലെന്ന് വിനയൻ ഒരു ചാനലിനോട് വ്യക്തമാക്കി.
 
‘എന്നെ വിലക്കേര്‍പ്പെടുത്തിയത് ഇത്തരമൊരു ഇഷ്യൂവിലായിരുന്നു. ദിലീപ് എന്ന നടന്‍ അന്ന് പ്രൊഡ്യൂസറുടെ കൈയ്യില്‍ നിന്നും അഡ്വാന്‍സ് വാങ്ങിയിട്ട് രണ്ട് വര്‍ഷമായി സഹകരിക്കാത്തതിന്റെ പേരില്‍ ശക്തമായ നടപടിയെടുക്കണമെന്ന് മാക്ട ഫെഡറേഷന്‍ സെക്രട്ടറിയായിരിക്കെ പറഞ്ഞതിന്റെ പേരില്‍ അന്ന് സൂപ്പര്‍ സ്റ്റാറായി നില്‍ക്കുന്ന ദിലീപ് വിനയനെ പാഠം പഠിപ്പിക്കാം എന്ന തീരുമാനത്തില്‍ എല്ലാവരെയും കൂട്ട് പിടിച്ച് എന്നെ പുറത്താക്കി. പക്ഷേ ഷെയിന് എന്തായാലും അത് കഴിഞ്ഞില്ല. ഷെയ്ൻ ദിലീപിന്റെ അത്ര വളർന്നിട്ടില്ലല്ലോ.’ 
 
ഇന്ന് വരെ ഒരു നടന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്ത പ്രതികരണമാണ് ഷെയിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്, പണം മുടക്കുന്നവരെ കളിയാക്കുന്ന രീതിയിലാണ് പ്രതികരണമെന്നും ഇത് അസോസിയേഷന് അംഗീകരിക്കാനാവില്ലായെന്നും പ്രൊഡ്രൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. 
അടുത്ത ലേഖനം
മമ്മൂട്ടിക്ക് മാത്രം കഴിയുന്നത്, മറ്റൊരാളെ ചിന്തിക്കാൻ കൂടെ കഴിയില്ല: ‘വൺ’ മൂവി സംഭവിച്ചതിങ്ങനെ