ചിപ്പി പീലിപ്പോസ്|
Last Modified വെള്ളി, 29 നവംബര്‍ 2019 (14:17 IST)
വെയിൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ മലയാള സിനിമയിൽ നിന്നും വിലക്കിയ നിർമാതാക്കളുടെ സംഘടനയുടെ നടപടിയിൽ പ്രതിഷേധമറിച്ച്
ഷെയ്ൻ നിഗം രംഗത്തെത്തിയിരുന്നു. ഷെയ്ൻ ഒത്തുതീർപ്പിനു തയ്യാറാണെന്ന് റിപ്പോർട്ടുകൾ.
ഡയറക്ടേഴ്സ് അസോസിയേഷൻ പ്രതിനിധികളുമായി ഷെയ്ന്റെ ആൾക്കാർ ചർച്ചകൾ നടത്തുന്നുണ്ട്. ഏതുവിധേനയേയും പ്രശ്നങ്ങൾ പരിഹരിച്ച്
സിനിമ പൂർത്തിയാക്കാൻ കഴിയണമെന്ന ആവശ്യമാണ് സംവിധായകൻ ശരത് ഡയറക്ടേഴ്സ് അസോസിയേഷനു മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ചർച്ചകൾക്കൊടുവിൽ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഷെയ്നും ശരത്തും.
ബുധാനാഴ്ച രാത്രി വരെ തനിക്കെതിരെ സിനിമാ വിലക്കുണ്ടാവില്ല എന്ന് നിര്‍മാതാക്കളുടെ സംഘടനയിലുള്ളവര്‍ പറഞ്ഞതായി ഷെയ്ന്‍ വ്യക്തമാക്കി. ആന്റോ ജോസഫ്, സുബൈര്‍, സിയാദ് കോക്കര്‍ എന്നിവര്‍ പ്രശ്‌നങ്ങള്‍ തീര്‍ക്കാമെന്ന് ഉറപ്പു തന്നിരുന്നതായും ഷെയ്ന്‍ പറഞ്ഞു.
അഭിനേതാക്കളുടെ സംഘടനായ അമ്മ തനിക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷെയ്ന്‍ പറഞ്ഞു. നിര്‍മാതാക്കള്‍ എപ്പോള്‍ വിളിച്ചാലും ചര്‍ച്ചയ്ക്കു പോകാന്‍ തയ്യാറാണെന്നും ഷെയ്ന്‍ വ്യക്തമാക്കി.