അനുബന്ധ വാര്‍ത്തകള്‍
- ആരാധകരെ ഞെട്ടിച്ച് മമ്മൂക്ക; വൈറലായി പേരൻപ് മേക്കിംഗ് വീഡിയോ
- മമ്മൂക്കയുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ദിലീപ്!
- പ്രണവിനെ വിമർശിക്കുന്നവർ എങ്ങനെ മമ്മൂട്ടി, ദുൽഖർ ഫാനാകും? പ്രണവും പ്രിയ വാര്യരും ഒരേ നാണയത്തിലെ ഇരുവശങ്ങൾ ആകുന്നതിങ്ങനെ
- മമ്മൂട്ടി പറഞ്ഞു, ആ ചിത്രം ലാൽ ചെയ്താൽ നന്നായിരിക്കും!
- ഇത് അപ്രതീക്ഷിതമോ? അമരം പോലെ പേരൻപും, ഒരേ ദിവസം !
പേരൻപ് ആഘോഷമാക്കാൻ മമ്മൂക്ക ഫാൻസ്; കേരളത്തിലെ പ്രചരണ പരിപാടികൾ തുടങ്ങി
മമ്മൂട്ടി ചിത്രമായ പേരൻപിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കേരളത്തിൽ ഇപ്പോൾ ചിത്രത്തിന്റെ പ്രചാരണ പരിപാടികൾ തുടങ്ങിയിരിക്കുകയാണ്. ഒരു തെറ്റുദ്ധാരണയുടെ പുറത്താണ് ചില പ്രശ്‌നങ്ങൾ ഉണ്ടായത് എന്ന് മമ്മൂട്ടി ഫാൻസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതിന് പിന്നാലെയാണ് പ്രചാരണ പരിപാടിക്ക് ശക്തമായ തുടക്കം കുറിച്ചത്. കൊച്ചി ലുലു മാളില്‍ ആണ് ആരംഭിച്ചത്. തമിഴിലെ മികച്ച സംവിധായകനായ റാമിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പേരൻപ് ഫെബ്രുവരി ഒന്നിന് റിലീസിനെത്തും.
ദേശീയ അവാര്‍ഡ് ജേതാവായ സാധന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി വേഷമിടുന്നു. അഞ്ജലിയാണ് നായിക. നാല്‍പ്പത്തിയൊമ്പതാമത് ഇന്‍റെര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ (ഐഎഫ്‌എഫ്‌ഐ) ഇന്ത്യന്‍ പനോരമ സെക്ഷനിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗോവയില്‍ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.
അടുത്ത ലേഖനം