അനുബന്ധ വാര്‍ത്തകള്‍
- മമ്മൂക്കയുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ദിലീപ്!
- പ്രണവിനെ വിമർശിക്കുന്നവർ എങ്ങനെ മമ്മൂട്ടി, ദുൽഖർ ഫാനാകും? പ്രണവും പ്രിയ വാര്യരും ഒരേ നാണയത്തിലെ ഇരുവശങ്ങൾ ആകുന്നതിങ്ങനെ
- മമ്മൂട്ടി പറഞ്ഞു, ആ ചിത്രം ലാൽ ചെയ്താൽ നന്നായിരിക്കും!
- ഇത് അപ്രതീക്ഷിതമോ? അമരം പോലെ പേരൻപും, ഒരേ ദിവസം !
- അന്ന് ന്യൂ ഡൽഹി, ഇന്ന് പേരൻപ് - മമ്മൂട്ടിയെ നെഞ്ചോടടക്കി തമിഴകം !
ആരാധകരെ ഞെട്ടിച്ച് മമ്മൂക്ക; വൈറലായി പേരൻപ് മേക്കിംഗ് വീഡിയോ
മമ്മൂട്ടി ആരാധകർ മാത്രമല്ല സിനിമാപ്രേമികൾ ഉൾപ്പെടെ ഉള്ളവർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റാം സംവിധാനം ചെയ്‌ത പേരൻപ്. അമുദൻ എന്ന അച്ഛൻ കഥാപാത്രമായി എത്തുന്ന മമ്മൂട്ടിയുടെ അഭിനയത്തെ വാനോളം പുകഴ്ത്തി നിരവധി പ്രമുഖർ ഇതിനോടകം തന്നെ രംഗത്തെത്തിയിരുന്നു.
ലോകസിനിമാപ്രേക്ഷകരുടെ കൈയടി നേടിയ പേരന്‍പ് റിലീസിന് തയ്യാറെടുക്കുകയാണ്. ഇപ്പോഴിതാ പേരന്‍പിന്റെ മേക്കിംഗ്വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകർ. ചിത്രത്തിന്റേതായിറങ്ങിയ ടീസറും ട്രെയിലറും ഉൾപ്പെടെ എല്ലാത്തിനും മികച്ച സ്വീകരണമായിരുന്നു പ്രേക്ഷകർ നൽകിയത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം വളരെ വൈകാരികത നിറഞ്ഞ ഒരു കുടുംബ ചിത്രമാണ് പേരന്‍പ്. ടാക്‌സി ഡ്രൈവറും സ്‌നേഹസമ്പന്നനായ ഒരു പിതാവുമായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരന്‍പ് രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പേ ചിത്രീകരണം ആരംഭിച്ചതാണ്.