ഇത് അപ്രതീക്ഷിതമോ? അമരം പോലെ പേരൻപും, ഒരേ ദിവസം !

പേരൻപ് റിലീസ് ആകുന്ന ഫെബ്രുവരി ഒന്ന് റാമിന്റെ പ്രിയപ്പെട്ട ദിവസം!

എസ് ഹർഷ| Last Modified വ്യാഴം, 24 ജനുവരി 2019 (09:59 IST)
മമ്മൂട്ടിയില്ലെങ്കിൽ പേരൻപ് എന്ന ചിത്രം ഉണ്ടാകില്ല എന്ന് ചിത്രത്തിന്റെ സംവിധായകനായ റാം പറഞ്ഞിരുന്നു. അമരം കണ്ട് ഫാനായ റാം, തന്റെ ആദ്യ മമ്മൂട്ടിച്ചിത്രം (പേരൻപ്) റിലീസ് ചെയ്യുന്ന ഫെബ്രുവരി ഒന്നിനു ഒരു പ്രത്യേകതയുണ്ട്. 1991 ഫെബ്രുവരി ഒന്നിനാണ് അമരവും റിലീസ് ആയത്. അതേ ഡേറ്റിൽ തന്നെ പേരൻപും റിലീസ് ചെയ്യുന്നത് യാദ്രശ്ചികമാണ്.

‘'മമ്മൂക്കയുടെ സുകൃതം, അമരം, തനിയാവര്‍ത്തനം, മൃഗയഇതെല്ലാം എന്റെ പ്രിയപ്പെട്ട സിനിമകളാണ്. അദ്ദേഹം ഈ ചെയ്യാൻ തയ്യാറായില്ലെങ്കിൽ ഞാനിത് ഉപേക്ഷിക്കുമായിരുന്നു‘ - എന്നായിരുന്നു റാമിന്റെ വാക്കുകൾ.

ദേശീയ അവാർഡ് ജേതാവായ റാമും അഭിനയത്തിന്റെ കുലപതി മമ്മൂട്ടിയും ചേർന്നപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് ആസ്വാദനത്തിന്റെ മറ്റൊരു തലമായിരുന്നു. മമ്മൂട്ടിക്കല്ലാതെ മറ്റാർക്കും സാധിക്കാത്ത അഭിനയമാണ് ചിത്രത്തിലേത്.

കഴിഞ്ഞ കുറെ വർഷങ്ങളായി മമ്മൂട്ടിയെന്ന മഹാനടന്റെ അഭിനയ സാധ്യതകൾ വ്യക്തമാക്കുന്ന സിനിമകൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. 2015ൽ പുറത്തിറങ്ങിയ പത്തേമാരി ഒഴിച്ച്. കുറച്ച് കാലം മയക്കത്തിലായിരുന്നു ആ മനുഷ്യൻ ഇപ്പോൾ ഉയർത്തെഴുന്നേറ്റിരിക്കുകയാണ്. പേരൻപിലൂടെ.

മമ്മൂട്ടിയുടെ ഉള്ളുതൊടുന്ന ശബ്ദത്തിലൂടെയാണ് അമുദവന്റേയും പാപ്പയുടെയും കഥ സംവിധായകൻ പറയുന്നത്. തുടക്കം മുതലൊടുക്കം വരെ മനസ്സ് നീറ്റുന്ന അനുഭവമാണ് പേരൻപ്. കണ്ണ് നിറയും പലപ്പോഴും ചിലപ്പോൾ കൺ‌തടങ്ങളിൽ നിന്നും അവ പുറത്തേക്ക് കുത്തിയൊലിക്കും. പക്ഷേ ജീവിതത്തിൽ കണ്ണുനീരിന് യാതോരു സ്ഥാനവുമില്ലെന്നാണ് ഒടുക്കം ചിത്രം നമുക്ക് കാണിച്ച് തരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :