അനുബന്ധ വാര്‍ത്തകള്‍
- കമല്‍ ഹാസന്റെ ഭാര്യയാകാന്‍ ഗൗതമി ഇല്ല, 'പാപനാശം 2' ചര്‍ച്ചകളില്‍ സിനിമാലോകം
- വിക്രമില്‍ അടിപൊളി ആക്ഷന്‍ രംഗങ്ങള്‍, പുതിയ അപ്ഡേറ്റുമായി സംവിധായകന്‍ ലോകേഷ്
- കമല്‍ ഹാസന്റെ 'വിക്രമില്‍ മാസ്റ്റര്‍ നടന് അര്ജുന് ദാസ് ?
- സീരിയലുകളുടെ സമയത്തും ഒന്നാമതെത്തി മോഹന്‍ലാലിന്റെ ദൃശ്യം 2, ഇത് പുതിയ നേട്ടം !
- ദൃശ്യം 2 ചൈനീസ് റീമേക്ക് ഒരുങ്ങുന്നു, പുതിയ വിവരങ്ങള്‍ ഇതാ !
ഗൌതമിയെ ഒഴിവാക്കി, മീന മതിയെന്ന് കമല്‍ഹാസന്‍; ദൃശ്യം 2 തമിഴിലേക്കെത്തുമ്പോള്‍ സംവിധാനം ജീത്തു ജോസഫ് തന്നെ !
ദൃശ്യം 2 തമിഴിലേക്ക്. പാപനാശം 2 എന്ന പേരില്‍ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പാപനാശത്തിലെ നായികയായിരുന്ന ഗൌതമി ഈ പ്രൊജക്‍ടില്‍ ഉണ്ടാവില്ല. പകരം മലയാളത്തിലെ നായികയായ മീന തന്നെ പാപനാശം 2ല്‍ നായികയായെത്തും. ജീത്തു ജോസഫ് തന്നെയായിരിക്കും സംവിധായകന്‍.
മലയാളത്തിന് പുറമെ ദൃശ്യം 2 തെലുങ്ക് റീമേക്കിലും മീന തന്നെയായിരുന്നു നായിക വേഷത്തില്‍ എത്തിയത്. ജീത്തുജോസഫ് സംവിധാനം ചെയ്ത തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായിരുന്നു. ഹിന്ദി, കന്നഡ റീമേക്കുകളും വൈകാതെ തന്നെ തുടങ്ങും.