കമല്‍ ഹാസന്റെ ഭാര്യയാകാന്‍ ഗൗതമി ഇല്ല, 'പാപനാശം 2' ചര്‍ച്ചകളില്‍ സിനിമാലോകം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 17 ജൂണ്‍ 2021 (10:54 IST)

ദൃശ്യം 2ന്റെ തമിഴ് റീമേക്ക് തുടങ്ങുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. വിക്രം എന്ന സിനിമയുടെ ചിത്രീകരണത്തിന് മുമ്പ് കമല്‍ഹാസന്‍ ഈ സിനിമയുടെ ഭാഗം ആയേക്കും എന്നാണ് വിവരം. കമലിന്റെ നായികയായി ഇത്തവണ ഗൗതമി ഉണ്ടാകില്ല. പകരം മീന ഈ വേഷം ചെയ്യും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

മലയാളത്തിന് പുറമെ തെലുങ്ക് റീമേക്കിലും മീന തന്നെയായിരുന്നു നായിക വേഷത്തില്‍ എത്തിയത്. ജിത്തുജോസഫ് സംവിധാനം ചെയ്ത തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായിരുന്നു. ഹിന്ദി കന്നഡ റീമേക്കുകളും വൈകാതെ തന്നെ തുടങ്ങും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :