സീരിയലുകളുടെ സമയത്തും ഒന്നാമതെത്തി മോഹന്‍ലാലിന്റെ ദൃശ്യം 2, ഇത് പുതിയ നേട്ടം !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 31 മെയ് 2021 (17:44 IST)

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ടെലിവിഷന്‍ പ്രീമിയറായി റിലീസ് ചെയ്ത ചിത്രമാണ് ദൃശ്യം 2. സീരിയലുകളെ പോലും പിന്നിലാക്കി ടിആര്‍പി ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തി ജിത്തു ജോസഫ് ചിത്രം. മെയ് 21നാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തത്. സിനിമയ്ക്ക് തൊട്ടുപിന്നിലായി പാടാത്ത പൈങ്കിളി സീരിയല്‍ സ്ഥാനം പിടിച്ചു.

നിലവിലെ സാഹചര്യത്തില്‍ സിനിമ സീരിയല്‍ ഷൂട്ടിംഗുകള്‍ എല്ലാം നിര്‍ത്തി വച്ചിരിക്കുകയാണ്. പ്രൈം ടൈമില്‍ സിനിമകള്‍ സംപ്രേക്ഷണം ചെയ്തും സമയക്രമങ്ങളില്‍ മാറ്റം വരുത്തിയുമാണ് ചാനലുകള്‍ ഈ പ്രതിസന്ധി കാലത്ത് മുന്നോട്ട് പോകുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :