വിക്രമില്‍ അടിപൊളി ആക്ഷന്‍ രംഗങ്ങള്‍, പുതിയ അപ്‌ഡേറ്റുമായി സംവിധായകന്‍ ലോകേഷ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 14 ജൂണ്‍ 2021 (10:48 IST)

കമല്‍ ഹാസന്റെ വിക്രം ഒരുങ്ങുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ ഫഹദ് ഫാസിലും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. സിനിമയെ കുറിച്ച് ഒരു അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് സംവിധായകന്‍.

ദേശീയ അവാര്‍ഡ് ജേതാക്കളായ ആക്ഷന്‍ കൊറിയോഗ്രാഫര്‍സ് അന്‍ബ് അറിവ് ഈ സിനിമയില്‍ ഉണ്ടാകുമെന്ന് ലോകേഷ് കനകരാജ് പ്രഖ്യാപിച്ചു.ലോകേഷ്, കമല്‍ ഹാസന്‍ എന്നിവര്‍ക്കൊപ്പമുള്ള ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചു.കെ.ജി.എഫ്: ചാപ്റ്റര്‍ 1,മദ്രാസ്,കൈതി തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അന്‍ബ് അറിവ് ടീമിനൊപ്പം ചേരും. അടിപൊളി ആക്ഷന്‍ രംഗങ്ങള്‍ സിനിമയില്‍ ഉണ്ടെന്ന് ഉറപ്പാണ് ഇതിലൂടെ സംവിധായകന്‍ നല്‍കുന്നത്.ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.വിജയ് സേതുപതി, അര്‍ജുന്‍ ദാസ്, ആന്റണി വര്‍ഗീസ് തുടങ്ങിയവരും സിനിമയില്‍ ഉണ്ടെന്നാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :