ദൃശ്യം 2 ചൈനീസ് റീമേക്ക് ഒരുങ്ങുന്നു, പുതിയ വിവരങ്ങള്‍ ഇതാ !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 25 മെയ് 2021 (15:11 IST)

ദൃശ്യം 2 റീമേക്കുകളെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് സിനിമ ലോകം. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ റിലീസ് ചെയ്ത് മൂന്ന് മാസങ്ങള്‍ പിന്നിടുമ്പോഴേക്കും ദൃശ്യം രണ്ട് നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നുണ്ടെന്ന് പ്രഖ്യാപിച്ചു. അതിനിടെ തെലുങ്ക് പതിപ്പിന്റെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയാക്കുകയും ചെയ്തു.കന്നഡ, ഹിന്ദി റീമേക്കും വൈകാതെ തന്നെ തുടങ്ങാനാണ് സാധ്യത. ഇപ്പോളിതാ സിനിമയുടെ ചൈനീസ് റീമേക്ക് അവകാശവും വിറ്റു പോയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

മാത്രമല്ല ദൃശ്യത്തിന്റെ വെബ്‌സീരീസുകളും വരുന്നുണ്ട് എന്നാണ് വിവരം.ഇതിന്റെ അവകാശങ്ങള്‍ ചൈനീസ്, കൊറിയന്‍ നിര്‍മാതാക്കള്‍ സ്വന്തമാക്കി.

നാല് ഇന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടെ ആറു ഭാഷകളിലേക്കാണ് ദൃശ്യത്തിന്റെ ആദ്യഭാഗം റീമേക്ക് ചെയ്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :