തെലുങ്കിലെ 'ലൂസിഫര്‍' റൊമാന്റിക് ട്രാക്കില്‍, പ്രണയജോഡികളാകാന്‍ ചിരഞ്ജീവിയും നയന്‍താരയും

കെ ആര്‍ അനൂപ്| Last Modified വെള്ളി, 18 ഫെബ്രുവരി 2022 (15:14 IST)

നയന്‍താരയും ചിരഞ്ജീവിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ഗോഡ്ഫാദര്‍. മോഹന്‍രാജ് സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ്.

മലയാളത്തില്‍ നിന്നും ചില മാറ്റങ്ങളോടെയാണ് തെലുങ്കില്‍ ചിത്രമൊരുങ്ങുന്നത്.മലയാളത്തില്‍ മാസ് പൊളിറ്റിക്കല്‍ ത്രില്ലറായിരുന്നുവെങ്കില്‍ തെലുങ്കില്‍ റൊമാന്റിക് ട്രാക്കിലൂടെയും സിനിമയുടെ കഥ മുന്നോട്ട് പോകുക എന്നാണ് റിപ്പോര്‍ട്ടുകള്‍.നയന്‍താരയും ചിരഞ്ജീവിയും തമ്മിലുള്ള പ്രണയ രംഗങ്ങള്‍ ഉണ്ടാകുമോ എന്നത് കണ്ടുതന്നെ അറിയണം.

മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയായി ചിരഞ്ജീവി എത്തുന്നുണ്ട്. എന്നാല്‍ ഈ കഥാപാത്രത്തിന്റെ പഴയ കാലം ഭൂതകാലം മലയാളത്തില്‍ നിന്ന് വ്യത്യസ്ഥമാണന്നും പറയപ്പെടുന്നു.മഞ്ജു വാര്യര്‍ അഭിനയിച്ച പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രമായാണ് നയന്‍താര എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :