1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Omar Lulu Santhosh Pandit

താന്‍ സന്തോഷ് പണ്ഡിറ്റിനെ അംഗീകരിക്കുന്ന ആളാണെന്ന് ഒമര്‍ ലുലു

Omar Lulu
താന്‍ സന്തോഷ് പണ്ഡിറ്റിനെ അംഗീകരിക്കുന്ന ആളാണെന്ന് സംവിധായകന്‍ ഒമര്‍ ലുലു. സന്തോഷ് പണ്ഡിറ്റ് ചെയ്യുന്നതുപോലെ ആ ബഡ്ജറ്റില്‍ ഒരു സിനിമ ചെയ്യാന്‍ പൃഥ്വീരാജിനുപോലും സാധിക്കില്ലെന്ന് ഒമര്‍ ലുലു പറഞ്ഞു. സന്തോഷ് അദ്ദേഹത്തിന്റെ ആഗ്രഹമാണ് സാധിച്ചെടുക്കുന്നതെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഒമര്‍ പറഞ്ഞു. സന്തോഷ് പണ്ഡിറ്റ് വെറും അഞ്ചു ലക്ഷം രൂപയ്ക്കാണ് സിനിമ ചെയ്തിട്ടുള്ളത് ആതുക കൊണ്ട് പൃഥ്വീരാജിന്റെ കൈയില്‍ കൊടുത്താല്‍ അദ്ദേഹം മേലോട്ട് നോക്കി നില്‍ക്കും.
 
സന്തോഷ് പണ്ഡിറ്റിന്റെ കയ്യില്‍ അഞ്ചുലക്ഷമാണുള്ളത്. അതുകൊണ്ടാണ് അദ്ദേഹം സിനിമ ചെയ്യുന്നത്. അതേസമയം കോടികള്‍ മുടക്കിയുണ്ടാക്കിയ പടങ്ങള്‍ ഇന്നും പെട്ടിയിലിരിക്കുകയാണെന്നും ഒമര്‍ ലുലു പറഞ്ഞു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പുത്തന്‍ ലുക്കില്‍ മാളവിക ശ്രീനാഥ്, ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്