1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mohanlal Tharun Moorthy film

Mohanlal: തരുണ്‍ മൂര്‍ത്തി ചിത്രത്തിലും മോഹന്‍ലാല്‍ താടിയെടുക്കില്ല !

ശോഭനയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക

Mohanlal
Mohanlal

Mohanlal: തരുണ്‍ മൂര്‍ത്തി ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിക്കുക താടിവെച്ച്. സമീപകാലത്ത് ഇറങ്ങിയ എല്ലാ ചിത്രങ്ങളിലും താരത്തിനു താടിയുണ്ടായിരുന്നു. ജീത്തു ജോസഫ് ചിത്രം 'റാം' ഷൂട്ടിങ് ഇതുവരെ പുരോഗമിച്ചിട്ടില്ല. ഈ ചിത്രത്തിന്റെ വര്‍ക്കുകള്‍ കഴിയുന്നതുവരെ മോഹന്‍ലാല്‍ താടിയെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടാണ് തരുണ്‍ മൂര്‍ത്തി ചിത്രത്തിലും താടിവെച്ച് അഭിനയിക്കുന്നത്. അതേസമയം തരുണ്‍ മൂര്‍ത്തി ചിത്രം പൂര്‍ണമായി കുടുംബ പശ്ചാത്തലത്തില്‍ ഉള്ളതായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 
ശോഭനയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക. ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നത്. നാല് വര്‍ഷത്തിനു ശേഷം ശോഭന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. 
 
തരുണ്‍ മൂര്‍ത്തി ചിത്രത്തിന്റെ ഷൂട്ടിങ് ഇന്നാണ് ആരംഭിച്ചത്. മോഹന്‍ലാലിന്റെ 360-ാം സിനിമയാണ് ഇത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് ചിത്രം നിര്‍മിക്കുന്നത്.  
 
അടുത്ത ലേഖനം
Bigg Boss Malayalam Season 6: ഹേറ്റേഴ്‌സ് ഫാന്‍സാകുന്നു ! ജാസ്മിനു പിന്തുണയേറുന്നു