മഹാഭാരതത്തിലെ ചിരഞ്ജീവി,മരണമില്ലാത്ത അശ്വത്ഥാമാ,'കല്‍ക്കി' ടീസര്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 22 ഏപ്രില്‍ 2024 (15:18 IST)
നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം 'കല്‍ക്കി 2898 എഡി'യിലെ ക്യാരക്ടര്‍ ടീസറാണ് ശ്രദ്ധ നേടുന്നത്.അമിതാഭ് ബച്ചന്റെ കഥാപാത്രത്തെക്കുറിച്ചുള്ള സൂചന നല്‍കി കൊണ്ടാണ് ടീസര്‍ എത്തിയത്. മഹാഭാരതത്തിലെ ചിരഞ്ജീവിയായ അശ്വത്ഥാമാവിനെയാണ് ബച്ചന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തീര്‍ന്നില്ല ഡി ഏയ്ജിങ് ടെക്‌നോളജി ഉപയോഗിച്ചുള്ള നടന്റെ ചെറുപ്പം ലുക്കും ശ്രദ്ധ നേടുന്നു.

കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍, ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രം വമ്പന്‍ മുതല്‍മുടക്കിലാണ് ഒരുങ്ങുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി. അശ്വിനി ദത്താണ് നിര്‍മ്മിക്കുന്നത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :