1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Shreyas Talpade made a massive change after Heart Attack

ഹൃദയാഘാതത്തിന് ശേഷം ജീവിതത്തിലെ മുന്‍ഗണനകള്‍ മാറി; ഇപ്പോള്‍ കരിയര്‍ അല്ല പ്രധാനം കുടുംബവും ആരോഗ്യവുമെന്ന് ശ്രേയസ് തല്‍പഡെ

sreyas
sreyas
ഹൃദയാഘാതത്തിന് ശേഷം ജീവിതത്തിലെ മുന്‍ഗണനകള്‍ മാറിയെന്നും ഇപ്പോള്‍ കരിയര്‍ അല്ല കുടുംബവും ആരോഗ്യവുമാണ് പ്രധാനമെന്ന് ശ്രേയസ് തല്‍പഡെ. ഹൃദയാഘാതത്തിനു ശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ച് മനസ്സുതുറക്കുകയായിരുന്നു ബോളിവുഡ് താരം ശ്രേയസ് തല്‍പഡെ. കഴിഞ്ഞ ഡിസംബറിലാണ് ഷൂട്ടിംഗ് സെറ്റില്‍ വച്ച് ശ്രേയസിന് ഹൃദയാഘാതം ഉണ്ടായത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. ഹൃദയാഘാതം തന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു എന്ന് അദ്ദേഹം പറഞ്ഞു.
 
ഹൃദയാഘാതത്തിന് മുന്‍പ് കരിയറിനെ കുറച്ചു മാത്രമായിരുന്നു ചിന്തിച്ചിരുന്നത്. ഒരു കുതിരയെ പോലെ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. മികച്ച സിനിമകള്‍ മികച്ച സംവിധായകര്‍ക്കൊപ്പം ചെയ്യണമെന്നായിരുന്നു ചിന്ത. എന്നാല്‍ ഹൃദയാഘാതം ഇത് മാറ്റിമറിച്ചു. ഇത് നല്ല മാറ്റമാണെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ കുടുംബത്തോടുള്ള ബന്ധത്തില്‍ മാറ്റം ഉണ്ടായി. മുമ്പ് തന്റെ മകളുമായി ഉണ്ടായിരുന്ന ബന്ധത്തെക്കാള്‍ ആഴത്തിലുള്ളതാണ് ഇപ്പോഴത്തെ ബന്ധമെന്ന് താരം പറഞ്ഞു.
അടുത്ത ലേഖനം
ധ്യാന്‍ ശ്രീനിവാസനൊപ്പം റഹ്‌മാന്‍, വരുന്നത് ഒമര്‍ ലുലുവിന്റെ എന്റര്‍ടെയ്നര്‍, ചിത്രീകരണം പുരോഗമിക്കുന്നു