കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 22 ഏപ്രില്‍ 2024 (11:36 IST)
മോഹന്‍ലാലിന്റെ നായികയായി ശോഭന എത്തുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന എല്‍ 360ല്‍ നടന്‍ ബിനുപപ്പുവും അഭിനയിക്കുന്നുണ്ട്.
എല്‍ 360 എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെടുന്ന സിനിമയില്‍ ഡ്രൈവര്‍ വേഷത്തില്‍ ലാല്‍ പ്രത്യക്ഷപ്പെടും. രജപുത്രയുടെ പതിനാലാമത് ചിത്രവും മോഹന്‍ലാലിന്റെ മുന്നൂറ്റിഅറുപതാമത് ചിത്രവുമാണിത്. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന ചിത്രം ആയതിനാല്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.
കെ.ആര്‍ സുനിലും സംവിധായകനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.