അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാലിനോട് വെറുപ്പായിരുന്നു; അന്ന് സുചിത്ര പറഞ്ഞത്
- മരക്കാറിലെ ലിറിക്കല്‍ സോങ്ങ് ഇന്നെത്തും, സിനിമയില്‍ നിന്ന് ഇതുവരെ പുറത്തിറങ്ങിയ ഗാനങ്ങള്‍ കേള്‍ക്കാം
- ധര്‍മ്മോത്ത് പണിക്കറായി മുകേഷ്, മരക്കാറിലെ ക്യാരക്ടര്‍ പോസ്റ്റര്‍
- മരക്കാറിലെ അധികമാരും കാണാത്ത ലൊക്കേഷന്‍ ചിത്രങ്ങള്‍, മോഹന്‍ലാല്‍ മുതല്‍ പ്രഭുവും സുനില്‍ ഷെട്ടിവും വരെ, റിലീസിന് 12 ദിവസം
- 'മോണ്‍സ്റ്റര്‍' സംവിധായകനൊപ്പം മോഹന്‍ലാല്‍, പുലിമുരുകന് ശേഷം വൈശാഖിന്റെ കൂടെ നടന്, പ്രതീക്ഷകളില്‍ സിനിമാലോകം
മോഹന്‍ലാലിന്റേത് പ്രണയ വിവാഹമായിരുന്നോ? സുചിത്രയുടെ താല്‍പര്യം കേട്ട് സുകുമാരി ഞെട്ടി; മോഹന്‍ലാലിന്റെ വീട്ടുകാരോട് സംസാരിച്ചതും സുകുമാരി തന്നെ
മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും താങ്ങും തണലുമായി എന്നും ഒപ്പമുള്ള വ്യക്തിയാണ് ജീവിതപങ്കാളി സുചിത്ര. 1988 ഏപ്രില്‍ 28 നാണ് മലയാള സിനിമാലോകം ഒന്നടങ്കം ആശംസകളുമായി എത്തിയ മോഹന്‍ലാലിന്റെ വിവാഹം നടക്കുന്നത്. പിന്നീടിങ്ങോട്ട് 33 വര്‍ഷക്കാലമായി മോഹന്‍ലാലിന്റെ ശക്തികേന്ദ്രമാണ് സുചിത്ര. സിനിമാ തിരക്കുകളെല്ലാം മാറ്റിവച്ച് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ പരമാവധി ശ്രമിക്കുന്ന വ്യക്തി കൂടിയാണ് ലാല്‍.
മോഹന്‍ലാലിന്റെയും സുചിത്രയുടെയും കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ചാണ് വിവാഹം നടത്തിയത്. എന്നാല്‍, അതിനിടയില്‍ രസകരമായ ചില സംഭവങ്ങളും നടന്നിട്ടുണ്ട്. ഒരിക്കല്‍ സുചിത്ര തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. 'ചെന്നൈയില്‍ ഒരു വിവാഹ വേളയിലാണ് ഞാന്‍ ചേട്ടനെ ആദ്യമായി കാണുന്നത്. അതിനുമുന്‍പ് അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിരുന്നു. എനിക്ക് നല്ല ഇഷ്ടമായിരുന്നു അവയെല്ലാം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വീട്ടിലെത്തി ഞാന്‍ പറഞ്ഞു: എനിക്ക് മോഹന്‍ലാലിനെ കല്യാണം കഴിക്കണം. സുകുമാരിച്ചേച്ചി വഴിയാണ് എല്ലാ കാര്യങ്ങളും അന്വേഷിച്ച് പറഞ്ഞുറപ്പിച്ചത്' - സുചിത്ര ഓര്‍ക്കുന്നു. സുചിത്രയുടെ വീട്ടുകാര്‍ ആദ്യം നടി സുകുമാരി വഴിയാണ് കാര്യങ്ങള്‍ തിരക്കിയത്. സുകുമാരി മോഹന്‍ലാലിന്റെ കുടുംബവുമായി സംസാരിക്കുകയായിരുന്നു.