1. വിനോദം
  2. സിനിമ
  3. അണിയറ
  4. Monster movie news

'മോണ്‍സ്റ്റര്‍' സംവിധായകനൊപ്പം മോഹന്‍ലാല്‍, പുലിമുരുകന് ശേഷം വൈശാഖിന്റെ കൂടെ നടന്‍, പ്രതീക്ഷകളില്‍ സിനിമാലോകം

പുലിമുരുകന്‍
മോഹന്‍ലാല്‍ മരക്കാര്‍ റിലീസിനായി കാത്തിരിക്കുകയാണ്. നടന്‍ ഇപ്പോള്‍ 'മോണ്‍സ്റ്റര്‍' ചിത്രീകരണത്തിന്റെ തിരക്കിലാണ്. സംവിധായകന്‍ വൈശാഖിന്റെ കൂടെയുള്ള ലാലിന്റെ പുതിയ ചിത്രമാണ് ശ്രദ്ധ നേടുന്നത്. 
 
ലാല്‍ സാറിനൊപ്പം വീണ്ടും.കൂടെ ഉദയ് കൃഷ്ണയും.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് മോണ്‍സ്റ്റര്‍ നിര്‍മ്മിക്കുന്നത്. പ്രാര്‍ത്ഥനയും പിന്തുണയുമായി നിങ്ങളും കൂടെയുണ്ടാകണമെന്നാണ് വൈശാഖ് മോണ്‍സ്റ്റര്‍ പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത്.
 
ഈയടുത്താണ് മോഹന്‍ലാല്‍ ലക്കി സിങായി വേഷമിടുന്ന മോണ്‍സ്റ്റര്‍ പ്രഖ്യാപിച്ചത്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ് കൃഷ്ണനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.കൈയില്‍ തോക്കുമായി ഇരിക്കുന്ന മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാനാകുന്നത്. ആശീര്‍വാദ് സിനിമാസിന് ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഇന്ദ്രജിത്തിന്റെ ആഹാ രണ്ടാം ദിവസത്തിലേക്ക്, മികച്ച പ്രതികരണത്തിന് നന്ദിയെന്ന് ഇന്ദ്രജിത്ത്