അനുബന്ധ വാര്‍ത്തകള്‍
- മരക്കാറിലെ ലിറിക്കല്‍ സോങ്ങ് ഇന്നെത്തും, സിനിമയില്‍ നിന്ന് ഇതുവരെ പുറത്തിറങ്ങിയ ഗാനങ്ങള്‍ കേള്‍ക്കാം
- ധര്‍മ്മോത്ത് പണിക്കറായി മുകേഷ്, മരക്കാറിലെ ക്യാരക്ടര്‍ പോസ്റ്റര്‍
- മരക്കാറിലെ അധികമാരും കാണാത്ത ലൊക്കേഷന്‍ ചിത്രങ്ങള്‍, മോഹന്‍ലാല്‍ മുതല്‍ പ്രഭുവും സുനില്‍ ഷെട്ടിവും വരെ, റിലീസിന് 12 ദിവസം
- 'മോണ്‍സ്റ്റര്‍' സംവിധായകനൊപ്പം മോഹന്‍ലാല്‍, പുലിമുരുകന് ശേഷം വൈശാഖിന്റെ കൂടെ നടന്, പ്രതീക്ഷകളില്‍ സിനിമാലോകം
- കുഞ്ഞാലിമരക്കാരിന്റെ കുഞ്ഞായി അഭിനയിക്കാന്‍ പ്രണവിന് അവസരം ലഭിച്ചത് ഇങ്ങനെ, പ്രിയദര്ശന് പറയുന്നു
മോഹന്‍ലാലിനോട് വെറുപ്പായിരുന്നു; അന്ന് സുചിത്ര പറഞ്ഞത്
സ്വന്തം കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് മലയാളികള്‍ക്ക് മോഹന്‍ലാല്‍. അത്രയേറെ സ്‌നേഹത്തോടെയാണ് മലയാളികള്‍ മോഹന്‍ലാലിനെ 'ലാലേട്ടന്‍' എന്ന് വിളിക്കുന്നത്. മോഹന്‍ലാലിന്റെ കുടുംബവിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എന്നും വലിയ താല്‍പര്യമുണ്ട്. സിനിമയിലും ജീവിതത്തിലും മോഹന്‍ലാലിന്റെ ശക്തികേന്ദ്രവും തുണയുമാണ് ജീവിതപങ്കാളി സുചിത്ര. ഇരു വീട്ടുകാരുടെയും സമ്മതത്തോടെയാണ് മോഹന്‍ലാല്‍ സുചിത്രയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. എന്നാല്‍, മോഹന്‍ലാലിനോടുള്ള പ്രണയം ആരംഭിക്കുന്നതിനു മുന്‍പ് തനിക്ക് അദ്ദേഹത്തോട് തോന്നിയ വെറുപ്പിനെ കുറിച്ച് പഴയൊരു പരിപാടിയില്‍ സുചിത്ര തുറന്നു പറഞ്ഞിട്ടുണ്ട്.
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മോഹന്‍ലാല്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഈ വില്ലന്‍ വേഷം കണ്ട് മോഹന്‍ലാലിനോട് തനിക്ക് വലിയ വെറുപ്പ് തോന്നിയെന്ന് സുചിത്ര പറയുന്നു. പിന്നീട് എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയിലെ അഭിനയം കണ്ട ശേഷമാണ് ആ വെറുപ്പ് മാറി ഇഷ്ടമായതെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു.