1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Shobhita Dhulipala has addressed relentless public curiosity around personal life

കാലാവസ്ഥ പോലെയാണ് സമൂഹം, അതിങ്ങനെ മാറികൊണ്ടിരിക്കും, ഗൗരവമായി കാണേണ്ടതില്ല : ശോഭിത ധൂലിപാല

ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇങ്ങനെ അഭിപ്രായപ്പെട്ടത്. തീര്‍ച്ചയായും ആളുകള്‍ക്ക് കുറച്ച് ശ്രദ്ധയുണ്ടായിരുന്നു.

Shobhita Shulipala, Public curiosity, Personal Life, Marriage
സമൂഹത്തിന്റെ അഭിപ്രായങ്ങളെ കാര്യമായി എടുക്കേണ്ടതില്ലെന്ന് ബോളിവുഡ് താരവും നടന്‍ നാഗചൈതന്യയുടെ ഭാര്യയുമായ ശോഭിത ധൂലിപാല. നാഗചൈതന്യയുമായുള്ള വിവാഹത്തിന് പിന്നാലെ നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തിനോടും താരങ്ങളുടെ വ്യക്തിജീവിതത്തെ പറ്റി അറിയാനുള്ള ആളുകളുടെ ആകാംക്ഷയെ പറ്റിയും തുറന്നുപറയുന്നതിനിടെയാണ് താരം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
 
ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇങ്ങനെ അഭിപ്രായപ്പെട്ടത്. തീര്‍ച്ചയായും ആളുകള്‍ക്ക് കുറച്ച് ശ്രദ്ധയുണ്ടായിരുന്നു. ഞാന്‍ എന്റെ ജീവിതം ജീവിക്കുന്നു. അവര്‍ എന്നില്‍ നിന്ന് എന്ത് പ്രതികരണമാണ് പ്രതീക്ഷിച്ചതെന്ന കാര്യം എനിക്കറിയില്ല. എന്റെ ജീവിതത്തില്‍ ഞാന്‍ ഒരു മികച്ച സ്ഥാനത്താണ്.എല്ലാ കാര്യങ്ങളെക്കുറിച്ചും പൊതുവെ ചൂടുപിടിച്ച ചര്‍ച്ച ആളുകള്‍ നടത്താറുണ്ട്. സമൂഹം കാലവസ്ഥ പോലെയാണ്. അതിനെ അത്ര ഗൗരവമായി എടുക്കേണ്ടതില്ല. കാരണം കാലാവസ്ഥ എപ്പോഴും മാറും. ശോഭിത പറഞ്ഞു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?