അനുബന്ധ വാര്‍ത്തകള്‍
- Drishyam 3: ദൃശ്യം 100 കോടിയിൽ, മോഹൻലാൽ ഈ നേട്ടത്തിലെത്തുന്നത് അഞ്ചാം തവണ
- 'തുടരും പോലെ ഇത് ഫൈറ്റ് ഓറിയന്റഡ് സിനിമയല്ല'; 'അതിമനോഹരം' സിനിമയെ കുറിച്ച് തരുൺ മൂർത്തി
- Drishyam 3: ജോർജ്ജ്കൂട്ടി തൂക്കി; ദൃശ്യം 3 ആദ്യദിനം 43 കോടി !
- മോഹൻലാലിന്റെ വികൃതികൾ
- Drishyam 3: ബോക്സ്ഓഫീസിൽ തൂക്ക്; ദൃശ്യം ആദ്യദിനം 50 കോടി
മമ്മൂട്ടി-നിതീഷ് സഹദേവ് ചിത്രം ആരംഭിക്കുന്നു; ഒപ്പം ജോജുവും സുരാജും
വൻ താരനിരയാണ് മമ്മൂട്ടി ചിത്രത്തിലുള്ളത്
ആരാധകർ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മമ്മൂട്ടി-നിതീഷ് സഹദേവ് ചിത്രം ജൂണിൽ ആരംഭിക്കും. ഷൂട്ടിങ് ആരംഭിക്കാൻ പോകുന്ന വിവരം സംവിധായകൻ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.
വൻ താരനിരയാണ് മമ്മൂട്ടി ചിത്രത്തിലുള്ളത്. ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ, അൽഫോൺസ് പുത്രൻ എന്നിവർ ഈ സിനിമയുടെ ഭാഗമാകുമെന്നാണ് വിവരം.
മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇത്. മാസ് എന്റർടെയ്നർ ഴോണറിലാണ് ചിത്രം ഒരുക്കുക. 'ഫാലിമി'ക്കു ശേഷം നിതീഷ് സഹദേവ് ഒരുക്കുന്ന മലയാള ചിത്രമാണിത്. ഡാർക്ക് ഹ്യൂമറിന് പ്രാധാന്യമുണ്ടായിരിക്കും. സിനിമയ്ക്കായി ഒരു 'ഫിക്ഷണൽ ലോകം' (സങ്കൽപ്പ ലോകം) സൃഷ്ടിച്ചായിരിക്കും ചിത്രീകരണം. ആക്ഷനും വലിയ പ്രാധാന്യമുണ്ടായിരിക്കും. നിതീഷിനൊപ്പം അനുരാജ് ഒ.ബി കൂടി ചേർന്നാണ് മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥ. അഗ്നിവേശ് രഞ്ജിത്താണ് പ്രൊജക്ട് ഡിസൈനർ.