1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Anirudh Ravichander Kavya Maran wedding rumours

അനിരുദ്ധും കാവ്യ മാരനും വിവാഹിതരാകുന്നു?, സ്പെയിനിൽ വച്ച് റോയൽ വെഡ്ഡിങ്, സോഷ്യൽ മീഡിയയിലെ ചൂടേറിയ ചർച്ചകളിൽ സത്യമെന്ത്?

ഇരുവരും ഈ വര്‍ഷം അവസാനം വിവാഹിതരാകുമെന്നും വിദേശത്തായിരിക്കും ചടങ്ങുകള്‍ നടക്കുകയെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Anirudh Ravichander Kavya Maran wedding rumours
തെന്നിന്ത്യന്‍ സിനിമാ ലോകത്തെയും കായിക ലോകത്തെയും ഒരുപോലെ ആവേശത്തിലാഴ്ത്തിക്കൊണ്ട് പ്രമുഖ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും ഐപിഎല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ (SRH) കോ-ഓണര്‍ കാവ്യ മാരനും തമ്മില്‍ വിവാഹിതരാകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശക്തമാകുന്നു. ഇരുവരും ഈ വര്‍ഷം അവസാനം വിവാഹിതരാകുമെന്നും വിദേശത്തായിരിക്കും ചടങ്ങുകള്‍ നടക്കുകയെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
 
സ്‌പെയിനില്‍ വിവാഹം, ചെന്നൈയില്‍ റിസപ്ഷന്‍?
 
അടുത്തിടെ പുറത്തുവന്ന ചില തമിഴ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, അനിരുദ്ധിന്റെയും കാവ്യയുടെയും കുടുംബങ്ങള്‍ വിവാഹത്തിന് പച്ചക്കൊടി കാണിച്ചതായാണ് വിവരം. സ്‌പെയിനില്‍ വച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങുകളോടെ വിവാഹം നടത്താനാണ് ഇരു കുടുംബങ്ങളും ആലോചിക്കുന്നത്. ഇതിന് ശേഷം ചെന്നൈയില്‍ സിനിമാ-രാഷ്ട്രീയ-വ്യവസായ പ്രമുഖര്‍ക്കായി വന്‍ ആഡംബര റിസപ്ഷന്‍ സംഘടിപ്പിക്കുമെന്നും 'ഫിലിംബീറ്റ്' ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
ഈ നവംബറില്‍ തന്നെ ഇരുവരുടെയും വിവാഹമുണ്ടാകുമെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ വരുമെന്നും അവകാശപ്പെട്ട് ചില തമിഴ് സിനിമാ ഹാന്‍ഡിലുകളും എക്‌സില്‍ (പഴയ ട്വിറ്റര്‍) പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുണ്ട്.
 
ഇതാദ്യമായല്ല ഈ ഗോസിപ്പ്!
 
അനിരുദ്ധും കാവ്യ മാരനും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മുന്‍പും വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. മുന്‍പ് ഇരുവരും ന്യൂയോര്‍ക്കിലും ലാസ് വെഗാസിലും ഒരുമിച്ച് സമയം ചിലവഴിക്കുന്ന ചിത്രങ്ങള്‍ ഒരു വ്‌ലോഗര്‍ പുറത്തുവിട്ടതോടെയാണ് ഈ ഗോസിപ്പുകള്‍ക്ക് തുടക്കമായത്. എന്നാല്‍ അന്ന് ഈ വാര്‍ത്തകളോട് അനിരുദ്ധ് രസകരമായ രീതിയിലാണ് പ്രതികരിച്ചത്. ദയവായി ഇത്തരം വ്യാജവാര്‍ത്തകള്‍ നിര്‍ത്തു എന്നും അന്ന് അനിരുദ്ധ് പ്രതികരിച്ചിരുന്നു. അന്ന് ആ ഗോസിപ്പുകള്‍ അടങ്ങിയെങ്കിലും വീണ്ടും വിവാഹവാര്‍ത്തകള്‍ സജീവമായിരിക്കുകയാണ്.
 
തമിഴ് സിനിമാ ലോകത്തെ ഒന്നാംനിര സംഗീത സംവിധായകനായ അനിരുദ്ധ്, തമിഴ് സൂപ്പര്‍താരം രജനീകാന്തിന്റെ ഭാര്യ ലത രജനീകാന്തിന്റെ സഹോദരീപുത്രന്‍ കൂടിയാണ്. സണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കലാനിധി മാരന്റെ ഏക മകളാണ് 33-കാരിയായ കാവ്യ മാരന്‍. ഐപിഎല്‍ ലേലവേദികളിലെയും മത്സരങ്ങളിലെയും കാവ്യയുടെ സാന്നിധ്യം എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമാകാറുണ്ട്.
 
ഇന്ത്യയിലെ ഏറ്റവും വലിയ സംഗീത സംവിധായകനും ഏറ്റവും വലിയ മാധ്യമ ഭീമന്റെ മകളും തമ്മിലുള്ള വിവാഹവാര്‍ത്ത കേട്ട് ആരാധകര്‍ ഇതിനകം തന്നെ ആശംസകളുമായി രംഗത്തെത്തിക്കഴിഞ്ഞു. എന്നാല്‍, നിലവിലെ പുതിയ വാര്‍ത്തകളോട് അനിരുദ്ധോ മാരന്‍ കുടുംബമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഔദ്യോഗിക സ്ഥിരീകരണം വരുന്നത് വരെ ഈ വാര്‍ത്തകളെ ഒരു ഗോസിപ്പ് ആയി മാത്രമേ കാണാന്‍ സാധിക്കൂ.
 
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ശാന്തി മായാദേവി സംവിധായികയാകുന്നു; നടൻ മമ്മൂട്ടി