'വൈ ഷുഡ് കപ്പിൾസ് ഹാവ് ഓൾ ദ് ഫൺ' പ്രണയമില്ലാത്തവർക്ക് മാത്രം രുചികരമായ കറുത്ത ദോശ ഒരുക്കി ഒരു റെസ്റ്റൊറെന്റ്, വീഡിയോ !

വെബ്‌ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 11 ഫെബ്രുവരി 2020 (15:28 IST)
വാലന്റൈൻസ് വീക്കിൽ കാര്യങ്ങൾ വിചാരിച്ചപോലെ നടക്കാത്തവരും പ്രണയം പരാജയപ്പെട്ടവരും ഒട്ടും വിശമിയ്ക്കേണ്ട. കാരണം നിങ്ങൾക്കായി സ്പെഷ്യൽ ദോശയും വിഭവങ്ങളും ഒരുക്കിവച്ച് ഒരു ഹോട്ടൽ കാത്തിരിയ്ക്കുന്നുണ്ട്. നാവിൽ രുചി നുണഞ്ഞ് ആ സങ്കടമെല്ലാം മറക്കാം.

തമിഴ്നാട്ടിലെ അടയാർ ആനന്ദ ഭവനാണ് പ്രണയത്തിൽ പരാജയപ്പെട്ടവർക്ക് കറുപ്പ് ദോശ ഒരുക്കിയിരിയ്ക്കുന്നത്. രുചികരമായ ഈ കറുപ്പ് ദോശ എല്ലാവർക്കും കിട്ടും എന്ന് കരുതൊയാൽ തെറ്റി. പ്രണയം പരാജയപ്പെട്ടവർക്കും സിംഗിൾസിനും മാത്രമേ ഈ ദോശ ലഭിയ്ക്കു. ഫെബ്രുവരി 10 മുതൽ 16 വരെയാണ് കറുപ്പ് ദോശ ലഭിയ്ക്കുക.

ഡോശമാവിലെയ്ക്ക് ആക്ടിവേറ്റഡ് ചാർകോൾ ചേർത്താണ് കറുത്ത് ദോശ തയ്യാറാക്കുന്നത്. നെയ്യ് തൂവി വേവിച്ചെടുത്ത ഈ കറുത്ത ദോശ സിംഗിൾസിന്റെ പ്ലേറ്റുകളിലേയ്ക്ക് മാത്രം എത്തും. ഏറെ ആരോഗ്യ ഗുണങ്ങൾ ഉള്ളതാണ് ആക്ടിവേറ്റഡ് ചാർകോൾ അടങ്ങിയ ദോശ എന്നാണ് ഹോട്ടൽ അവകാശപ്പെടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :