വെബ്‌ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 11 ഫെബ്രുവരി 2020 (15:42 IST)
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം തവണയും മികച്ച വിജയം നേടിയ ആം ആദ്മി പാർട്ടയെയും അരവിന്ദ് കെജ്‌രിവാളിനെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ പൊതുവായ വികാരം പ്രതിഫലിപ്പിക്കുന്ന ഒരു ഫലമാണ് ഡൽഹിയിലേത് എന്ന് മുഖ്യമന്ത്രി വ്യക്തമക്കി. കോൺഗ്രസിനെതിരെയും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു.
ബിജെപി സർക്കാരിന്റെ നിലപാടിനെതിരെയുള്ള വിധിയാണ് ഡൽഹിയിലേത്, പ്രത്യേകിച്ച് ഭരണഘടനയുടെയും മതേതരത്വത്തിന്റെയും സംരക്ഷണത്തിനു വേണ്ടി ജനാധിപത്യ
മതനിരപേക്ഷ ശക്തികൾ നടത്തുന്ന പോരാട്ടത്തിന് കരുത്തു പകരുന്ന വിജയമാണിത്. തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും കോൺഗ്രസും ചില പാഠനങ്ങൾ പഠിക്കേണ്ടതുണ്ട്. ആം ആദ്മിയുമായി യോജിച്ചു നിൽക്കാൻ കോൺഗ്രസിനായില്ല. ബിജെപിയുടെ ജാനദ്രോഹ നടപടികൾക്ക് ബദലായി നിൽക്കാൻ ഒരു ശക്തിയുണ്ടോ ആ ശക്തിയെ ജനങ്ങൾ അംഗീകരിയ്ക്കുകയണ്. അതാണ് ഡൽഹിൽ ഉണ്ടായത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒടുവിൽ വിവരം ലഭിയ്ക്കുമ്പോൾ 63 സീറ്റുകളിൽ ആം അദ്മി മുന്നേറുകയാണ്. ഏഴ് സീറ്റുകളിലാണ് ബിജെപി ലീഡ് നിലനിർത്തുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് സമാനമായി കോൺഗ്രസിന് ചിത്രത്തിൽപ്പോലും എത്താനായില്ല. കഴിഞ്ഞ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 67 സീറ്റുകളുടെ മൃഗീയ ഭൂരിപക്ഷത്തിലാണ് ആം ആദ്മി അധികാരത്തിലെത്തിയത്. 3 സീറ്റുകളിലാണ് ബിജെപി വിജയിച്ചിരുന്നത്.