അനുബന്ധ വാര്ത്തകള്
- മോഹൻലാലും മഞ്ഞുമ്മൽ ബോയ്സ് സംവിധായകനും ഒന്നിക്കുന്നു?
- 'കേട്ടാലറയ്ക്കുന്ന തെറി'; ടിനി ടോമിനെതിരായ നീന കുറുപ്പിന്റെ പരാതി പുറത്ത്
- Drishyam 3: 'അടിച്ചത് യാര്, ലാലേട്ടൻ'; ദൃശ്യം 200 കോടി ക്ലബിൽ
- ശാന്തി മായാദേവി സംവിധായികയാകുന്നു; നടൻ മമ്മൂട്ടി
- അനിരുദ്ധും കാവ്യ മാരനും വിവാഹിതരാകുന്നു?, സ്പെയിനിൽ വച്ച് റോയൽ വെഡ്ഡിങ്, സോഷ്യൽ മീഡിയയിലെ ചൂടേറിയ ചർച്ചകളിൽ സത്യമെന്ത്?
മമ്മൂട്ടി ചിത്രത്തിനായുള്ള ചർച്ചകൾ നടക്കുന്നെന്ന് വെളിപ്പെടുത്തി ശാന്തി മായാദേവി
മോഹൻലാൽ ചിത്രം 'നേരി'ന്റെ തിരക്കഥാകൃത്തും ദൃശ്യം 2, ദൃശ്യം 3 സിനിമകളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയുമാണ് ശാന്തി
മമ്മൂട്ടി ചിത്രത്തിനായുള്ള ചർച്ചകൾ നടക്കുകയാണെന്ന് വെളിപ്പെടുത്തി നടിയും തിരക്കഥാകൃത്തുമായ ശാന്തി മായാദേവി. ശാന്തി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
'നല്ല നല്ല വാർത്തകൾ വരുന്നത് സന്തോഷമുള്ള കാര്യമല്ലേ? പക്ഷേ ഇവിടെ ഒന്നും പറയാറായിട്ടില്ല. ചർച്ചകളൊക്കെ നടക്കുന്നതേയുള്ളൂ. ശരിയായ സമയം ആകുമ്പോൾ പറയാനാണ് ഞാൻ കൂടുതൽ താല്പര്യപ്പെടുന്നത്. ആ ഒരു സമയത്തിനായി ഞാനും കാത്തിരിക്കുകയാണ്. അതിനെപ്പറ്റി ഇപ്പോൾ കൂടുതൽ കമന്റ് ചെയ്യാറായിട്ടില്ല, ഞാനും പ്രാർത്ഥിക്കുന്നുണ്ട്.' മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ ശാന്തി പറഞ്ഞു.
മോഹൻലാൽ ചിത്രം 'നേരി'ന്റെ തിരക്കഥാകൃത്തും ദൃശ്യം 2, ദൃശ്യം 3 സിനിമകളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയുമാണ് ശാന്തി. മമ്മൂട്ടി - ശാന്തി മായാദേവി ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വർഷമായിരിക്കും നടക്കുകയെന്നും കോർട്ട് റൂം ഡ്രാമയായിരിക്കും ഴോണറെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. മമ്മൂട്ടിയുടേത് വക്കീൽ വേഷമാണെന്നും റിപ്പോർട്ടുകളുണ്ട്. അഭിഭാഷകയായ ശാന്തി ഗാനഗന്ധർവൻ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് എത്തിയത്. ശാന്തി മായാദേവി - മമ്മൂട്ടി ചിത്രം നിർമിക്കുക മമ്മൂട്ടി കമ്പനിയായിരിക്കും.