1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Tapsee pannu says she overworked herself chasing flat midriff warns gils against it

വയർ ഫ്ലാറ്റാക്കാനായി ശരീരത്തെ ദ്രോഹിക്കരുത്, ഞാനത് ചെയ്തു, നിങ്ങൾ ചെയ്യരുത് : പെൺകുട്ടികളെ ഉപദേശിച്ച് തപ്സി പന്നു

ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍.

Tapsee pannu, Flat midriff, Fitness, Personal Life
സിനിമാലോകത്തെ തിളക്കവും ഗ്ലാമറും നിലനിര്‍ത്താനായി നടിമാര്‍ കഠിനമായ വ്യായാമങ്ങളും ഡയറ്റും ചെയ്യുന്നതെല്ലാം പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഫ്‌ലാറ്റ് ബെല്ലി സ്വന്തമാക്കാനായി പലരും സ്വന്തം ശരീരത്തിനോട് ചെയ്യുന്നത് ക്രൂരതയാനെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരമായ തപ്‌സി പന്നു.  അമിതമായ വ്യായാമവും കര്‍ശനമായ ഡയറ്റും വഴി താന്‍ തന്റെ ശരീരത്തെ അമിതമായി ദ്രോഹിച്ചിരുന്നുവെന്ന് തപ്‌സി പറയുന്നു.
 
ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍. സിനിമയില്‍ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയും അല്ലാതെയും ശരീരഭാരം കുറയ്ക്കാന്‍ താന്‍ പല പരീക്ഷണങ്ങളിലൂടെയും പോയിട്ടുണ്ടെന്ന് തപ്‌സി പറയുന്നു. ജിമ്മില്‍ മണിക്കൂറുകളോളം കഠിനമായി പ്രയത്‌നിക്കുകയും ശരീരത്തിന് ആവശ്യമായ ഭക്ഷണം നല്‍കാതിരിക്കുകയും ചെയ്തിട്ടുണ്ട്. അതിന് ശേഷമാണ് ഇതെല്ലാം ശരീരത്തെ അത് എത്രത്തോളം മോശമായി ബാധിച്ചെന്ന് മനസിലാക്കുന്നത്. തപ്‌സി പറഞ്ഞു.
 
തന്റെ അനുഭവത്തില്‍ നിന്നാണ് 'പെര്‍ഫെക്റ്റ് ബോഡി' ചിത്രങ്ങളില്‍ വീണുപോകരുതെന്നാണ് തപ്സി പെണ്‍കുട്ടികളോട് ആവശ്യപ്പെടുന്നത്. മെലിഞ്ഞിരിക്കുന്നത് മാത്രമല്ല ഫിറ്റ്‌നസെന്നും ആരോഗ്യമുള്ളവരായിരിക്കുക എന്നതാണ് പ്രധാനമെന്നും തപ്‌സി പറയുന്നു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മമ്മൂട്ടി ചിത്രത്തിനായുള്ള ചർച്ചകൾ നടക്കുന്നെന്ന് വെളിപ്പെടുത്തി ശാന്തി മായാദേവി