1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mammootty asked Vallyettan instead of Narasimham

'നരസിംഹം' പോലെ ഒരു പടം എനിക്ക് തരണം നീ; അന്ന് ഷാജി കൈലാസിനോട് ചോദിച്ചുവാങ്ങി 'വല്യേട്ടൻ'

Mammootty, Vallyettan, Mammootty asked Vallyettan instead of Narasimham, Narasimham Mammootty, Mammootty Vallyettan
Mammootty

മമ്മൂട്ടിയുടെ മാസ് കഥാപാത്രങ്ങളിൽ ആരാധകർ ഇന്നും ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രമാണ് വല്യേട്ടനിലെ അറയ്ക്കൽ മാധവനുണ്ണി. ഒന്നിലേറെ തവണ വല്യേട്ടൻ കാണാത്ത മലയാളികൾ കുറവായിരിക്കും. ഈ സിനിമയ്ക്ക് പിന്നിൽ രസകരമായ ഒരു കഥയുണ്ട്. 
 
രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസാണ് വല്യേട്ടൻ സംവിധാനം ചെയ്തത്. രഞ്ജിത്ത് ഇങ്ങനെയൊരു കഥ എഴുതിയത് തന്നെ മമ്മൂട്ടിയുടെ ആവശ്യപ്രകാരമാണ്. വല്യേട്ടന് മുൻപ് രഞ്ജിത്ത്-ഷാജി കൈലാസ് കൂട്ടുകെട്ടിൽ പിറന്ന ഹിറ്റ് ചിത്രമാണ് നരസിംഹം. മോഹൻലാൽ നായക വേഷത്തിലെത്തിയ നരസിംഹം അക്കാലത്ത് വമ്പൻ ഹിറ്റായി. മമ്മൂട്ടിയും നരസിംഹത്തിൽ അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട്. 
 
നരസിംഹത്തിന്റെ സമയത്താണ് മമ്മൂട്ടി രഞ്ജിത്തിനോട് തനിക്ക് വേണ്ടിയും ഇങ്ങനെയൊരു മാസ് ആക്ഷൻ തിരക്കഥ എഴുതണമെന്ന് ആവശ്യപ്പെട്ടത്. ലാലിന് വേണ്ടി എഴുതിയ പോലെ ഒരെണ്ണം എനിക്കും വേണ്ടി എഴുത് എന്നായിരുന്നു മെഗാസ്റ്റാറിന്റെ ആവശ്യം. രഞ്ജിത്ത് അത് അനുസരിച്ചു. അങ്ങനെയാണ് വല്യേട്ടന്റെ തിരക്കഥ പിറക്കുന്നത്. 
 
മാത്രമല്ല മറ്റൊരു രസകരമായ സംഭവവും ഈ ചിത്രത്തിനു പിന്നിലുണ്ട്. നരസിംഹത്തിൽ മമ്മൂട്ടി അതിഥി വേഷത്തിലെത്തിയ പോലെ വല്യേട്ടനിൽ മോഹൻലാലിനെ അതിഥി വേഷത്തിൽ കൊണ്ടുവരാനും ആലോചനയുണ്ടായിരുന്നു. മോഹൻലാൽ ഇതിനു സമ്മതിച്ചതുമാണ്. പക്ഷേ അത് നടന്നില്ല. ഷൂട്ടിങ്ങിനു തൊട്ടുമുൻപ് മോഹൻലാലിന് ഒരു ഷോയ്ക്ക് വേണ്ടി വിദേശത്തേക്ക് പോകേണ്ടിവന്നു. അങ്ങനെ മോഹൻലാലിന്റെ കഥാപാത്രത്തെ ഒഴിവാക്കി തിരക്കഥയിൽ മാറ്റം വരുത്തി. 
അടുത്ത ലേഖനം
മമ്മൂട്ടിക്ക് ആദ്യ നൂറ് കോടി; നേട്ടം മൂന്ന് ദിവസം കൊണ്ട്, ധനുഷിന്റെ തിരിച്ചുവരവ്