1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Operation Mole Mammootty 100 CR Movie

മമ്മൂട്ടിയുടെ ആദ്യ 100 കോടിയാകാൻ 'O.M'; ഇന്ത്യയിൽ നിന്ന് മാത്രം 58 കോടി, ആഗോള തലത്തിൽ 85 കോടി കടന്നു

Om Review, Om Mammootty, Dhanush Mammootty OM, OM Chapter 1 Rudhiram Review, OM Mammootty Movie
മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി സിനിമയാകാൻ 'ഓം ചാപ്റ്റർ 1 - ഉധിരം'. ധനുഷും മമ്മൂട്ടിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ മൂന്ന് ദിവസം കൊണ്ട് 85.30 കോടിയായി. 
 
ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷൻ മൂന്ന് ദിവസം കൊണ്ട് 50 കോടി കടന്നു. സാക്‌നിൽക് റിപ്പോർട്ട് പ്രകാരം 15.90 കോടിയാണ് മൂന്നാം ദിനമായ ഇന്നലെ (ഞായർ) ചിത്രം ബോക്‌സ്ഓഫീസിൽ നിന്ന് കളക്ട് ചെയ്തത്. ആകെ ഇന്ത്യ നെറ്റ് കളക്ഷൻ 50.25 കോടിയായി. ഇന്ത്യ ഗ്രോസ് 58.30 കോടി. ഞായറാഴ്ച മാത്രമായി ഓവർസീസ് മാർക്കറ്റിൽ നിന്ന് അഞ്ച് കോടി സ്വന്തമാക്കി. ആകെ ഓവർസീസ് കളക്ഷൻ 27 കോടി കടന്നു. 
 
രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത 'ഓം' ശേഷാചലം കാടുകളിൽ നിന്നുള്ള രക്തചന്ദനക്കടത്താണ് പ്രമേയമാക്കിയിരിക്കുന്നത്. രക്തചന്ദനക്കടത്ത് സംഘത്തിലെ സുപ്രധാനിയാണ് മമ്മൂട്ടിയുടെ ബർമ കാർത്തികേയൻ എന്ന കഥാപാത്രം. ഈ നെക്‌സസിനെ കുറിച്ച് അന്വേഷിക്കാനും രക്തചന്ദനക്കടത്ത് സംഘത്തെ പൂട്ടാനുമായി ഈ സംഘത്തിനൊപ്പം ചേരുന്ന അണ്ടർകവർ ഏജന്റായാണ് ധനുഷിന്റെ കഥാപാത്രമെത്തുന്നത്. സായ് പല്ലവിയാണ് ചിത്രത്തിൽ നായിക. രണ്ടാം ചാപ്റ്ററിലേക്കുള്ള സാധ്യതകൾ തുറന്നിട്ടാണ് ചാപ്റ്റർ 1 അവസാനിക്കുന്നത്. Also Read: സമനിലയിലേക്കോ? പിടിതരാതെ മിച്ചലും ഫിലിപ്‌സും; അവസാന സെഷനിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് വീഴ്ത്തണം
അടുത്ത ലേഖനം
ജോർജുകുട്ടിയേക്കാൾ കേമൻ, ഹിന്ദി ദൃശ്യം ഒടിടിയിലേക്ക്, റിലീസ് തീയതി എന്ന്?, എവിടെ കാണാം