സിബിഐ ഷൂട്ടിംഗ് തിരക്ക് മമ്മൂട്ടിക്ക് കല്യാണത്തില്‍ പങ്കെടുക്കാനായില്ല, വിവാഹശേഷം നടന്‍ ലുക്മാന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 21 ഫെബ്രുവരി 2022 (14:57 IST)

വിവാഹശേഷം സിനിമ തിരക്കുകളിലേക്ക് കടന്ന് നടന്‍ ലുക്മാന്‍. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന തല്ലുമാലയുടെ തിരക്കിലാണ് താരം. മാര്‍ച്ച് 28 വരെ ഷൂട്ടിംഗ് സംഘത്തിനൊപ്പം ആയിരിക്കുമെന്നും നടന്‍ പറഞ്ഞു. മോഹന്‍ലാലും മമ്മൂട്ടിയും ആശംസകള്‍ അറിയിച്ചു എന്നും സിബിഐ ഷൂട്ടിംഗ് തിരക്കിലായതിനാലാണ് മമ്മൂട്ടിക്ക് തന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതെ പോയെന്നും ലുക്മാന്‍ പറഞ്ഞു.
ടോവിനോയും കല്യാണി പ്രിയദര്‍ശനും ആദ്യമായി ഒന്നിക്കുന്ന ചിത്രീകരണം പുരോഗമിക്കുകയാണ്. ഷൈന്‍ ടോം ചാക്കോ,ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :