മമ്മൂട്ടി ചിത്രത്തെ കുറിച്ചുള്ള ബി.ഉണ്ണികൃഷ്ണന്റെ വാക്കുകള്‍ വൈറലാകുന്നു; ഉദയകൃഷ്ണയുടെ ഇതുവരെ കാണാത്ത തിരക്കഥയെന്ന് അവകാശവാദം, പക്കാ മാസ് പടം !

രേണുക വേണു| Last Modified തിങ്കള്‍, 21 ഫെബ്രുവരി 2022 (19:52 IST)

താന്‍ അടുത്തതായി ചെയ്യാന്‍ പോകുന്ന മമ്മൂട്ടി ചിത്രത്തെ കുറിച്ച് വന്‍ അവകാശവാദവുമായി സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍. മമ്മൂട്ടിയെ നായകനാക്കി താന്‍ ചെയ്യാന്‍ പോകുന്ന ചിത്രം പക്കാ മാസ് സിനിമയായിരിക്കുമെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സിനിമാ ഡാഡിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണികൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്. ഒരു സമകാലീന വിഷയം സംസാരിക്കുന്ന മാസ് ചിത്രമായിരിക്കും താന്‍ ചെയ്യുന്നത്. ഉദയകൃഷ്ണ ഈ രീതിയില്‍ ഒരു തിരക്കഥ ചെയ്യുന്നത് ആദ്യമായിട്ടായിരിക്കും. മമ്മൂട്ടിക്ക് കഥ ഇഷ്ടപ്പെട്ടുവെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഫണ്‍ എലമെന്റ് കുറവാണ് സിനിമയില്‍. മാസ് എന്ന് വിളിക്കാവുന്ന സിനിമയാണ്. ഗൗരവമുള്ള ഒരു വിഷയമാണ്. ഇങ്ങനെയൊരു തിരക്കഥ ഉദയകൃഷ്ണയെ സംബന്ധിച്ചിടുത്തോളം ആദ്യത്തെ അനുഭവമാണ്. മമ്മൂട്ടിക്ക് ഐഡിയ ഇഷ്ടപ്പെട്ടു. സ്‌ക്രീന്‍പ്ലേ ഒന്നുകൂടി ഉറപ്പിക്കാനുണ്ട്. അതിനുശേഷം വീണ്ടും മമ്മൂക്കയെ കാണുമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :