അനുബന്ധ വാര്‍ത്തകള്‍
- തൃശൂര്‍ ജില്ലയില്‍ 9 പേര്‍ക്കുകൂടി കൊവിഡ്; നിരീക്ഷണത്തിലുള്ളത് 12291 പേര്
- ഗെയില്‍ പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ അഭിമാനിക്കുന്നു: ഉമ്മന്‍ ചാണ്ടി
- തൊഴിലാളിദ്രോഹ നടപടികള്‍ക്കും അഴിമതിക്കും എതിരെ ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ജീവനക്കാര്‍ അനശ്ചിതകാല പ്രതിഷേധ സമരം ആരംഭിച്ചു
- കന്യാകുളങ്ങരയില്‍ അപകടാവസ്ഥയില്‍ നില്ക്കുന്ന മരം മുറിച്ചുമാറ്റുന്നില്ലെന്നു പരാതി
- പ്രതിമാസം ഒന്നര കോടി രൂപ കൊടുത്ത് ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തത് ഉല്ലാസയാത്രയ്ക്കാണോയെന്ന് കെപിസിസി പ്രസിഡന്റ്
മലയാള സിനിമ ഓണ്‍ലൈന്‍ റിലീസിനില്ല; തീരുമാനം തിയേറ്റര്‍ ഉടമകളുടെ പ്രതിഷേധത്തില്‍
മലയാളസിനിമ ഓണ്‍ലൈന്‍ റിലീസിനില്ല. തിയേറ്റര്‍ ഉടമകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നിര്‍മാതാക്കള്‍ തീരുമാനം എടുത്തത്. നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന്റെ പുതിയ ചിത്രമായ സൂഫിയും സുജാതയും ആമസോണ്‍ പ്രൈമിലൂടെ ഓണ്‍ലൈന്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചതോടെയാണ് വിവാദങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നത്. സൂഫിയും സുജാതയ്ക്കും പിന്നാലെ രണ്ട് ലോ ബഡ്ജറ്റ് ചിത്രങ്ങള്‍ മാത്രമാണ് നിലവില്‍ ഒടിടി റിലീസിന് താല്‍പര്യം കാണിച്ചിട്ടുള്ളത്.
ഓണ്‍ലൈന്‍ റിലീസിന് തയ്യാറെങ്കില്‍ മേയ് 31ന് മുമ്പ് അറിയിക്കണമെന്ന് കേരള ഫിലിം ചേംബര്‍ ഒഫ് കൊമേഴ്സ് നിര്‍ദേശിച്ചിരുന്നു. എന്നാലിപ്പോള്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ 66 ചിത്രങ്ങളും തിയറ്റര്‍ റിലീസിനാണ് താല്‍പര്യപ്പെടുന്നത്.