അനുബന്ധ വാര്‍ത്തകള്‍
- ആശങ്കയൊഴിയുന്നില്ല: സംസ്ഥാനത്ത് ഇന്ന് 57 പേർക്ക് കൊവിഡ്, 18 പേർക്ക് രോഗമുക്തി
- തൊഴിലാളിദ്രോഹ നടപടികള്‍ക്കും അഴിമതിക്കും എതിരെ ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ജീവനക്കാര്‍ അനശ്ചിതകാല പ്രതിഷേധ സമരം ആരംഭിച്ചു
- കന്യാകുളങ്ങരയില്‍ അപകടാവസ്ഥയില്‍ നില്ക്കുന്ന മരം മുറിച്ചുമാറ്റുന്നില്ലെന്നു പരാതി
- പ്രതിമാസം ഒന്നര കോടി രൂപ കൊടുത്ത് ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തത് ഉല്ലാസയാത്രയ്ക്കാണോയെന്ന് കെപിസിസി പ്രസിഡന്റ്
- ലോക്ക് ഡൗണ്‍ ഇളവുകള്‍ വന്നാലും മൂന്ന് കാര്യങ്ങളില്‍ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്
ഗെയില്‍ പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ അഭിമാനിക്കുന്നു: ഉമ്മന്‍ ചാണ്ടി
പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു നേട്ടമായി ഉയര്‍ത്തിപ്പിടിക്കുന്നത് യുഡിഎഫ് 90 ശതമാനം പൂര്‍ത്തിയാക്കിയ ഗെയില്‍ പദ്ധതിയാണെന്നും വാതക പൈപ്പ് ലൈന്‍ പൊട്ടിത്തെറിക്കുമെന്ന് പ്രചരിപ്പിച്ച് നാടിനെ ഭയാശങ്കയിലാക്കി പ്രക്ഷോഭം നടത്തിയവരാണ് ഇപ്പോള്‍ തങ്ങളുടെ ഏറ്റവും അഭിമാനകരമായ നേട്ടമായി ഗെയില്‍ പദ്ധതിയെ കൊണ്ടാടുന്നതെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
നാഷണല്‍ ഗ്യാസ് നെറ്റ് വര്‍ക്കില്‍ കൊണ്ടുവരാന്‍ കൊച്ചിയില്‍ നിന്ന് മംഗലൂരുവിലേക്കും കോയമ്പത്തൂരിലേക്കുമുള്ള വാതക പൈപ്പ് ലൈന്‍ പദ്ധതി 2007ലാണ് ആരംഭിക്കുന്നത്. ഇത് പൂര്‍ത്തിയാകുമ്പോള്‍ വാതകരൂപത്തിലുള്ള ഗ്യാസ് ഉപഭോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കാന്‍ സാധിക്കും.യുഡിഎഫ് പദ്ധതി ലക്ഷ്യത്തിലെത്തിക്കുമെന്നു വ്യക്തമായപ്പോഴാണ് സിപിഎം വ്യാജപ്രചാരണവും പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്. ആ പദ്ധതി ഇപ്പോള്‍ എല്‍ഡിഎഎഫ് മുന്നോട്ടുകൊണ്ടുപോകുന്നതില്‍ സന്തോഷമുണ്ടെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
ഗെയില്‍ പദ്ധതി വൈകിപ്പിച്ചതിന് മാപ്പുപറഞ്ഞിട്ടുവേണം ഇടതുപക്ഷം സ്വയം അഭിമാനിക്കാന്‍. കേരളത്തില്‍ ഉപേക്ഷിക്കപ്പെട്ടതും വൈകിയോടുന്നതുമായ പദ്ധതികളുടെ പിന്നില്‍ സിപിഎമ്മാണെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.
അടുത്ത ലേഖനം