1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. trivandrum local news

കന്യാകുളങ്ങരയില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരം മുറിച്ചുമാറ്റുന്നില്ലെന്നു പരാതി

Trivandrum
കന്യാകുളങ്ങരയില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരം മുറിച്ചുമാറ്റുന്നില്ലെന്നു പരാതി. മൂക്കംപാലമൂടിനടുത്തു സമീപ വാസികള്‍ക്കും യാത്രക്കാര്‍ക്കും അപകട ഭീഷണി ഉയര്‍ത്തി വന്‍മരം ജീര്‍ണാവസ്ഥയില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. 
 
ബോയ്‌സ് ഹൈ സ്‌കൂളിലേക്ക് പോകുന്ന വളവിലാണ് ഏതു സമയവും നിലംപൊത്താറായ നിലയില്‍ ആഞ്ഞിലിമരം നില്‍ക്കുന്നത്. മരത്തിന്റെ മൂട് മുതല്‍ മുകളറ്റം വരെയും ഉണങ്ങിയാണ് നില്‍ക്കുന്നത്. ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഇതു മുറിച്ചുമാറ്റുവാന്‍ തയാറായിട്ടില്ലെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്.
 
അടുത്ത ലേഖനം
പ്രതിമാസം ഒന്നര കോടി രൂപ കൊടുത്ത് ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തത് ഉല്ലാസയാത്രയ്ക്കാണോയെന്ന് കെപിസിസി പ്രസിഡന്റ്