അനുബന്ധ വാര്‍ത്തകള്‍
- 'എന്റെ നാട്ടുകാരന്‍'; കോട്ടയം പ്രദീപിനെ ഓര്‍ത്ത് നടന്‍ മനോജ് കെ ജയന്‍
- 'സവിശേഷ നടന്‍'; കോട്ടയം പ്രദീപിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
- മകന് അവസരം ചോദിക്കാനെത്തി ഒടുവില്‍ പ്രദീപ് നടനായി; കോട്ടയം പ്രദീപ് അഭിനയലോകത്ത് എത്തുന്നത് ഇങ്ങനെ
- കരിമീന്‍ ഉണ്ട്, ഫിഷ് ഉണ്ട്..ഇനിയില്ല ഈ ഡയലോഗ്, കോട്ടയം പ്രദീപിന്റെ ഓര്‍മ്മകളില്‍ സിനിമാലോകം
- പുലര്‍ച്ചെ മൂന്ന് മണിക്ക് ഹൃദയത്തില്‍ വല്ലാത്ത അസ്വസ്ഥത; ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ മരണം
എല്ലാവരോടും അടുത്ത സൗഹൃദം, വാട്‌സ്ആപ്പില്‍ ഇടയ്ക്കിടെ മെസേജ് അയക്കും; സിനിമാക്കാര്‍ക്ക് സ്വന്തം പ്രദീപേട്ടന്‍
കേട്ടയം പ്രദീപ് സിനിമയിലുള്ളവര്‍ക്ക് സ്‌നേഹനിധിയായ പ്രദീപേട്ടനാണ്. എല്ലാവരോടും സ്‌നേഹത്തോടും എളിമയോടും മാത്രം സംസാരിക്കുന്ന പ്രദീപേട്ടന്‍. സംവിധായകരോടും തിരക്കഥാകൃത്തുക്കളോടും അവരുടെ പുതിയ സിനിമയില്‍ അവസരം നല്‍കുമോ എന്ന് അങ്ങോട്ട് പോയി ചോദിക്കുന്ന മുതിര്‍ന്ന നടന്‍മാരില്‍ ഒരാള്‍. പ്രദീപ് അത്രത്തോളം അഭിനയത്തെ സ്‌നേഹിച്ചിരുന്നു. കഥാപാത്രം ചെറുതായാലും പരിഭവങ്ങളൊന്നും ഇല്ലാതെ പ്രദീപ് സെറ്റിലേക്ക് എത്തും. ഏത് കഥാപാത്രവും ചെയ്യാന്‍ പ്രദീപേട്ടന്‍ തയ്യാറായിരിക്കുമെന്ന് സംവിധായകരും തിരക്കഥാകൃത്തുക്കളും ഓര്‍ക്കുന്നു.
എല്ലാവരോടും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആളാണ് പ്രദീപ്. സിനിമയിലുള്ള സുഹൃത്തുക്കള്‍ക്ക് ഗുഡ് മോണിങ്ങും ഗുഡ് നൈറ്റും മെസേജ് അയക്കുന്ന തനി സാധാരണക്കാരന്‍. എല്ലാവരുമായുള്ള സൗഹൃദം കാത്തുസൂക്ഷിക്കാന്‍ പ്രദീപ് അത്രത്തോളം ശ്രദ്ധിച്ചിരുന്നു. മെസേജ് അയച്ച് എല്ലാവരോടും സൗഹൃദം പുതുക്കാന്‍ പ്രദീപേട്ടന്‍ ഇഷ്ടപ്പെട്ടിരുന്നെന്ന് സിനിമ ഇന്‍ഡസ്ട്രിക്കുള്ളിലെ സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു.