അനുബന്ധ വാര്‍ത്തകള്‍
- പ്രഗ്നന്‍സി ടെസ്റ്റ് കിറ്റ് പങ്കുവെച്ച് പാര്‍വതി തിരുവോത്ത്; നടി ഗര്‍ഭിണിയാണോ എന്ന് ആരാധകര്‍ !
- ഇടയ്ക്കൊക്കെ നമ്മുടെ സിനിമകള്‍ കണ്ട് ആള്ക്കാര് കൂവണം, അപ്പോഴല്ലേ സ്വയം പരിശോധിക്കാന്‍ കഴിയൂ: മോഹന്‍ലാല്‍
- പുതിയ സിനിമയ്ക്ക് മമ്മൂട്ടി 15 കോടി പ്രതിഫലം വാങ്ങുന്നതായി റിപ്പോര്‍ട്ട്; മലയാളത്തിലെ ഏറ്റവും കൂടുതല്‍ !
- കാർത്തികേയ 2വിന് ശേഷം നിഖിൽ- അനുപമ ഭാഗ്യജോഡി വീണ്ടും, 18 പേജസ് റിലീസ് പ്രഖ്യാപിച്ചു
- ദിലീപും കാവ്യയും തമ്മിലുള്ള പ്രായവ്യത്യാസം അറിയുമോ?
'ആ മാറ്റം ആദ്യം പ്രതിഫലിക്കുന്നത് മലയാള സിനിമയിലാകും';'കാന്താര'യെ കുറിച്ച് ഒടിയന് സംവിധായകന് ശ്രീകുമാര്‍
റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രമായി എത്തുന്ന കാന്താര പ്രദര്‍ശനം തുടരുകയാണ്. സിനിമയ്ക്ക് കൈയ്യടിച്ച് ഒടിയന് സംവിധായകന് ശ്രീകുമാര്‍.
ശ്രീകുമാറിന്റെ വാക്കുകളിലേക്ക്
കാന്താര കണ്ടു. കരച്ചിലും കല്‍പ്പനയുമുള്ള ദൈവാലര്‍ച്ച ദിവസങ്ങള്‍ക്കു ശേഷവും അതേ ആരവത്തില്‍ മുഴങ്ങുന്നു.
മംഗലാപുരം ഉടുപ്പി കേന്ദ്രീകരിച്ച് ഇന്ത്യന്‍ സിനിമയില്‍ സംഭവിക്കുന്ന പിടിച്ചുലയ്ക്കുന്ന മാറ്റം ആദ്യം പ്രതിഫലിക്കുന്നത് മലയാള സിനിമയിലാകും. 895 കിലോമീറ്റര്‍ ദൂരമാണ് മുംബൈ- മംഗലാപുരം. മുംബൈക്ക് ഇവിടെ നിന്ന് പ്രതിഭകളെ ക്ഷണിക്കാതിരിക്കാന്‍ ആകില്ല. ഇന്ത്യന്‍ സിനിമയില്‍ സംഭവിക്കാന്‍ പോകുന്ന സാംസ്കാരികവും രൂപപരവുമായ മാറ്റത്തെ കാന്താര അലറി അറിയിക്കുന്നു.
കാന്താര എല്ലാവരും തിയറ്ററില്‍ കാണണം. ഇതുവരെ കണ്ടവരില്‍ ഇഷ്ടപ്പെട്ട 98 ശതമാനം ആളുകളില്‍ ഒരാളാകും നമ്മളും.