രേണുക വേണു|
Last Modified വ്യാഴം, 27 ഒക്‌ടോബര്‍ 2022 (13:20 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. 2016 നവംബര്‍ 25 ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.
1999 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലാണ് ദിലീപും കാവ്യയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ അഭിനയിക്കുമ്പോള്‍ കാവ്യയുടെ പ്രായം വെറും 15 വയസ്സ് മാത്രമായിരുന്നു !
1984 സെപ്റ്റംബര്‍ 19 നാണ് കാവ്യയുടെ ജനനം. താരത്തിന് ഇപ്പോള്‍ 38 വയസ്സായി. 1969 ഒക്ടോബര്‍ 27 നാണ് ദിലീപിന്റെ ജനനം. താരത്തിനു ഇപ്പോള്‍ 53 വയസ്സായി. ദിലീപും കാവ്യയും തമ്മില്‍ 15 വയസ്സിന്റെ വ്യത്യാസമുണ്ട് !